
മേക്കപ്പില്ലാത്ത കാജൽ അഗർവാൾ !!! കൈയ്യടിച്ച് ആരാധകർ..
തെലുങ്കിലും തമിഴിലും മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള താരമാണ് കാജൽ അഗർവാൾ. സമൂഹമാധ്യമത്തിൽ സജീവമായ കാജലിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ ചർച്ചാവിഷയം. തന്റെ മേക്കപ്പില്ലാത്ത ചിത്രം പങ്കുവെച്ചുകൊണ്ടാണ് കാജൽ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.കാജൽ അഗർവാൾ ഏവരെയും അമ്പരപ്പിച്ച് ഒരു ചിത്രവുമായി ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മേക്ക്അപ് ഇല്ലാത്ത കാജലിന്റെ ചിത്രം ഇവിടെ കാണാം. ഇതൊരു വെല്ലുവിളി എന്ന് താരവും സമ്മതിക്കുന്നുണ്ട്.
മിക്ക താരങ്ങളും മേക്കപ്പില്ലാതെ പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ മടികാണിക്കുന്നവരാണ്. അതവരുടെ ഐഡന്റിറ്റിയുടെ ഭാഗമാണ് താനും. താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പോലും വലിയ മേക്കോവറോടെ ആയിരിക്കും. ഇതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് മേക്കപ്പില്ലാത്ത തന്റെ ക്ലോസ് അപ്പ് ചിത്രം പങ്കുവെയ്ക്കന്‍ താരം ധൈര്യം കാണിച്ചിരിക്കുന്നത്.
മിനിട്ടുകൾക്കകം വൻ പ്രേക്ഷക പ്രതികരണമാണ് കാജലിന്റെ നോ മേക്കപ്പ് ചിത്രം വാരിക്കൂട്ടിയത്. തമിഴ്, കന്നഡ, ഹിന്ദി സിനിമ മേഖലകളിൽ സജീവമായ കാജലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ തെലുങ്കിലാണ് റിലീസ് ആയത്. മെർസൽ ആണ് മലയാളികൾക്ക് പരിചയമുള്ള കാജലിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം. ജയം രവി നായകനാവുന്ന തമിഴ് ചിത്രം കോമാളിയാണ് കാജലിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.