
മണിച്ചിരി മാഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വർഷം !!!

കലാഭവൻ മണി മരിച്ച് മൂന്ന് വര്‍ഷം തികയുമ്പോള്‍ മരണകാരണം ഇപ്പോഴും ദുരൂഹതയായി തുടരുന്നു. 2017 ൽ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകൾ ഇതുവരെയും കിട്ടിയിട്ടില്ല. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട കഥാപാത്രങ്ങളിലൂടെ മറ്റ് ഭാഷകളിലും മണി പ്രിയപ്പെട്ടവനായി. പ്രശസ്തിയിലെത്തിയപ്പോഴും സ്വന്തം നാടിനെയും നാട്ടുക്കാരെയും മണി ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു.പണം പ്രശസ്തിയും കൂടിയപ്പോഴും മണി സാധാരണക്കാരനായ നടനായി മാറി. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്നു. അതേസമയം മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്.

കലാഭവന്‍ മണി വിടവാങ്ങിയിട്ട് മൂന്നു വര്‍ഷം. മണിയുടെ പാട്ടുകള്‍ ഇപ്പോഴും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്ക്കുന്നു. നാടന്‍ പാട്ടുകളില്‍ തന്റേതായ കയ്യൊപ്പു ചാര്‍ത്തിയ പ്രതിഭ. മണിയുടെ വേര്‍പാടില്‍ ചാലക്കുടിയ്ക്കു ഇപ്പോഴും നൊമ്പരമുണ്ട്. മണിയുടെ ഓര്‍മകള്‍ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിക്കാന്‍ ചാലക്കുടി നഗരസഭയും കലാഭവന്‍ മണി സ്മാരക ട്രസ്റ്റും അനുസ്മരണ പരിപാടികള്‍ ഒരുക്കി. മണിയുടെ സ്മൃതി മണ്ഡപത്തില്‍ നിന്നാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്. അനുസ്മരണ യോഗം ബി.ഡി. ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കലക്ടര്‍ ടി.വി.അനുപമ മണിയുടെ ഛായാചിത്രത്തിന് മുമ്പില്‍ ദീപം തെളിയിച്ചു. മിമിക്രി കലാകാരന്മാര്ക്കുള്ള കലാഭവന്‍ മണി പുരസ്ക്കാരം ഇന്നു വൈകിട്ട് സമ്മാനിക്കും.

ഒട്ടേറെ ആൽബങ്ങളിലൂടെ തൻ്റെ ആലാപനമാധുരി ആരാധകരിലേക്കെത്തിച്ച അപൂര്‍വ്വം ചില താരങ്ങളിൽ ഒരാളായിരുന്നു കലാഭവൻ മണി. നാടൻപാട്ട് എന്ന കലാരൂപത്തെ ഇന്ന് ജനങ്ങൾ നെഞ്ചോട് ചേര്ക്കുന്നുണ്ടെങ്കിൽ അതിൽ കലാഭവൻ മണി വഹിച്ച പങ്ക് അത്ര ചെറുതല്ല.

മണി വിടപറഞ്ഞ് വര്‍ഷം മൂന്നായെങ്കിലും മണിയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ ഇന്നും മറനീക്കി പുറത്ത് വരുന്നില്ല. മണിയുടെ മരണത്തെ ചൊല്ലി നിരവധി അഭ്യൂഹങ്ങൾ പരക്കുമ്പോഴും ഇപ്പോഴും കേസന്വേഷണം പുരോഗമിക്കുകയാണ്. കുന്നശ്ശേരി വീട്ടില്‍ രാമൻ്റെയും അമ്മിണി അമ്മയുടേയും ഏഴാമത്തെ മകനായാണ് ജനനം. പട്ടിണിയും പരിവേദനകളും കൂടപ്പിറപ്പായിരുന്നു. ഇൻസ്റ്റാൾമെൻ്റിൽ തുണി കച്ചവടം നടത്തിയ മണി പിന്നീട് ഓട്ടോ തൊഴിലാളിയായി. പിന്നീട് തൻ്റെ കഴിവ് നാലാൾ അറിഞ്ഞ് തുടങ്ങിയതോടെ അത് ജീവിതമാര്ഗ്ഗമാകുകയായിരുന്നു.