
കൽക്കി ലുക്കിൽ ടോവിനോ തോമസ് !!!
കൽക്കിയിലെ ടോവിനോ തോമസിന്റെ പുതിയ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെടുന്നു. ടോവിനോ പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് കൽക്കി. കൂതറ, സെക്കന്‍ഡ് ഷോ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്നു പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചു.
Posted by Tovino Thomas on Tuesday, March 26, 2019
ഇപ്പോഴിതാ താരം പോലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘കല്‍ക്കി’യിലെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.കൂതറ, സെക്കന്‍ഡ് ഷോ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്നു പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചിത്രത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പൂജ ചിത്രങ്ങള്‍ ടൊവീനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.വലിയ മീശയുള്ള ലുക്കില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.സൂര്യയുടെ സിങ്കം സ്റ്റൈലിനോട് സമാനമായ ലുക്ക് സിങ്കം 4 ആണെന്നാണ് ആരാധകരുടെ കമന്റുകള്‍.
സുജിന്‍ സുജാതനും പ്രവീണും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവീനോ എത്തുന്നത്.ഒരുപാട് ആരാധകരുള്ള ഇന്‍സ്പെക്ടര്‍ ബല്‍റാമിലെ മമ്മൂട്ടി കഥാപാത്രവുമായി സാമ്യമുള്ളതാണ് കല്‍ക്കിയിലെ ടൊവീനോയുടെ കഥാപാത്രം.എന്നാല്‍ ഒരു പോലീസ് ഉദ്യാഗസ്ഥന് നടത്തുന്ന കേസന്വേക്ഷണമല്ല ചിത്രത്തിന്റെ പ്രമേയം.ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്.തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ടൊവിനോ പുറത്തുവിട്ടിരുന്നത്.ലിറ്റില്‍ ഫിലിംസിന്റെ ബാനറില്‍ സുവിന് വര്‍ക്കിയും പ്രഷോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.സെന്‍ട്രല്‍ പിക്ചേഴ്സണ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.പൃഥ്വിരാജ് നായകനായി എത്തിയ എസ്രയില്‍ എസിപി ഷെഫീര്‍ അഹമ്മദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പൊലീസ് നായകനായി ടൊവീനോ എത്തുന്നത്.അതുകൊണ്ടുതന്നെ താരം പോലീസ് വേഷത്തിലെത്തുന്ന ചിത്രം മാസ് ആക്ഷന്‍ ചിത്രമായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.