“അമ്മയെ കുറിച്ച് ഇതുവരെ അറിയാത്ത പല കഥകളും സുരേഷ് ഗോപി സര്‍ പറഞ്ഞു തന്നു”, കല്യാണി പ്രിയദര്‍ശന്‍

0

പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്റെയും പഴയകാല നടി ലിസിയുടെയും മകളും തെന്നിന്ത്യന്‍ താരവുമായ കല്യാണി പ്രിയദര്‍ശന്‍ ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. അനൂപ് സത്യന്‍ ഒരുക്കുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് കല്യാണി പ്രിയദര്‍ശന്‍. ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, സുരേഷ് ഗോപി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇപ്പോഴിതാ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. സുരേഷ് ഗോപി സാറിനും ശോഭന മാമിനും ഒപ്പമുള്ള അഭിനയന അനുഭവം ഏറെ രസകരമായിരുന്നു. വളരെ കുട്ടിത്തത്തോടെയാണ് സുരേഷ് ഗോപി സര്‍ സംസാരിക്കുന്നത്. അതിലൂടെ ഒരുപാട് അറിവുകളും അദ്ദേഹം നല്‍കിയെന്നും കല്യാണി പറഞ്ഞു. അമ്മയെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്. അമ്മയെ കുറിച്ച് ഞാനിതുവരെ അറിയാത്ത പല തമാശ കഥകളും അദ്ദേഹം പറഞ്ഞു തന്നു. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് തേന്മാവില്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ കാര്‍ത്തുമ്പി.

ശോഭനയുടെ വലിയ ആരാധികയാണ് ഞാന്‍. കുട്ടിക്കാലം മുതലേ ശോഭന മാമിനെ കണ്ടാണ് വളര്‍ന്നത്. അവരെ അറിയുന്നതും സിനിമയില്‍ കാണുന്നതും തീര്‍ത്തും വ്യത്യസ്തമാണ്. ആക്ഷനും കട്ടിനും ഇടയില്‍ മാത്രമാണ് മാം അഭിനയിക്കുന്നത്. അല്ലാത്തപ്പോള്‍ ശോഭന മാം ഒരു കുട്ടിയെ പോലെയാണെന്നും കല്യാണി പറയുന്നു.

You might also like