പ്രണവിന്റെ മാത്രമല്ല , ദുൽഖർ സൽമാന്റെയും നായികയായി കല്യാണി പ്രിയദർശൻ.

0

കല്യാണി പ്രിയദർശന്റെ മലയാളത്തിലേക്കുള്ള ആരാധകരുടെ കാത്തിരിപ്പിന് അവസാനമാവുകയാണ്. മലയാളത്തിന്റെ താരരാജക്കന്മാരുടെ പുത്രമാരുടെ കൂടെ അഭിനയിക്കാൻ റെഡിയായാണ് കല്യാണി മലയാളത്തിലേക്കും തമിഴിലേക്കും കാലെടുത്ത് വെക്കുന്നത്. മലയാള സിനിമയുടെ കുഞ്ഞിക്കയുടെ നായികയായി നടി തമിഴിലും , രാജാവിന്റെ മകൻ പ്രണവ് മോഹൻലാലിൻറെ നായികയായി മലയാളത്തിലേക്കും വരുകയാണ് കല്യാണി.

 

മലയാളത്തിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിന്റെ നായിക ആയാണ് കല്യാണി എത്തുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ നൂറു കോടിക്ക് മുകളിൽ മുടക്കിയാണ് ഒരുക്കുന്നത്. തമിഴിൽ മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാന്റെ നായികയായാണ് കല്യാണി എത്തുന്നത്.

 

 

ദുൽഖറിന്നെ നായകനാക്കി കാർത്തിക് സംവിധാനം ചെയ്യാൻ പോകുന്ന വാൻ എന്ന ചിത്രത്തിൽ ആണ് കല്യാണി ദുൽഖറിന്റെ നായികാ വേഷത്തിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. ബോളിവുഡ് നടിയായ കൃതിയും ഈ ചിത്രത്തിലെ മറ്റൊരു നായികയായി എത്തും. ഒരു ട്രാവൽ മൂവി ആയാണ് വാൻ ഒരുങ്ങുന്നത്. ഈ ചിത്രത്തിൽ മൂന്നു നായികമാർ ഉണ്ടാകും എന്നാണ് സൂചന. ഡിസംബർ പകുതിയോടെ ഈ ചിത്രം ആരംഭിക്കും.

 

 

ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കൾ ആയ കല്യാണിയും പ്രണവും വെള്ളിത്തിരയിൽ ഒരുമിച്ചു അഭിനയിക്കുന്നു എന്നത് പ്രേക്ഷകർക്ക് വലിയ ആകർഷണം തന്നെയാണ്. ഇവരോടൊപ്പം ഇവരുടെ അടുത്ത സുഹൃത്തും ഇപ്പോഴത്തെ ടോപ് തെന്നിന്ത്യൻ നായികമാരിൽ ഒരാളുമായ കീർത്തി സുരേഷും ഉണ്ടാകും.

 

 

 

തെലുങ്ക് സൂപ്പർ താരം നാഗാർജുന അക്കിനേനിയുടെ മകൻ അഖിൽ അക്കിനെനിയുടെ നായികയായാണ് കല്യാണിയുടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത് .ജിത്തു ജോസഫ് ചിത്രം ആദിയിലൂടെ പ്രണവ് മോഹൻലാലിന്റെ നായികയായി കല്യാണി വെള്ളിത്തിരയിലേക്ക് എത്തും എന്നായിരുന്നു ആദ്യം വന്നിരുന്ന വാർത്തകൾ. ന്യൂയോർക്കിലെ പഠനം പൂർത്തിയാക്കി അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്യുകയായിരുന്നു കല്യാണി. വിക്രം-നയൻതാര ടീം ഒന്നിച്ച ഇരുമുഖനിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു കല്യാണി പ്രിയദർശൻ.

 

 

You might also like