നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ സംവിധായകരുടെ ലൈംഗിക താല്‍പര്യത്തിന് നില്‍ക്കണം..!! – കനി കുസൃതി.

0

Image result for kani kusruti

 

 

 

സിനിമാലോകത്ത് നടിമാര്‍ നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് മീ ടൂ പോലെത്തെ ക്യാംപെയിനുകള്‍ ശക്തമായിരുന്നു. നിരവധി നടിമാരായിരുന്നു തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡങ്ങള്‍ വെളിപ്പെടുത്തിയത്. സിനിമയില്‍ നിന്നും തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു നടി കനി കുസൃതി പറയുന്നു. അവസരങ്ങള്‍ ലഭിക്കാന്‍ ‘വിട്ടുവീഴ്ചകള്‍ക്കു’ തയ്യാറാകണമെന്ന ചില സംവിധായകരുടെ ആവശ്യങ്ങള്‍ കേട്ടപ്പോള്‍ തനിക്കു അഭിനയം അവസാനിപ്പിക്കാന്‍ തോന്നിയെന്നു നടി വെളിപ്പെടുത്തി.

 

 

 

Image result for kani kusruti

 

 

 

കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്ള്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍ പങ്കെടുത്തു സംസാരിക്കുമ്ബോഴാണ് കനി ഇക്കാര്യം പറഞ്ഞത്.മീ ടൂ കാംപെയ്നുകള്‍ സജീവമായതും ഡബ്ള്യുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കനി വ്യക്തമാക്കി.

 

 

 

 

Image result for kani kusruti

 

 

 

സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായിട്ടാണ് ഈ മേഖലയിലേക്ക് വന്നത്. പക്ഷെ നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ പല വിട്ടു വീഴ്ചകള്‍ക്കും തയ്യാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോള്‍ സിനിമയിലെ അഭിനയം നിര്‍ത്തിയാലോ എന്നൊക്കെ ആലോചിട്ടുണ്ടെന്നും കനി വ്യക്തമാക്കുന്നു.

 

 

 

 

 

 

 

നടിയും മോഡലുമായ കനി കുസൃതി കേരള കഫൈ, ശിക്കാര്‍, കോക്ടെയില്‍, ഉറുമി തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതം ശ്രദ്ധേയമായതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും ഇംഗ്ലീഷ് സിനിമകളിലും കനി അഭിനയിച്ചിട്ടുണ്ട്.

You might also like