‘ഞാൻ ബിക്കിനി ധരിക്കുന്നതു തടയാൻ സെയ്ഫ് ആരാണ്’ – കരീന കപൂർ …!

0
Image result for kareena kapoor bikini
ഒരു കുഞ്ഞിന്റെ അമ്മയായിട്ടും തന്റെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന നടിയാണ് കരീന കപൂർ. ഇപ്പോഴും ഹോട്ട് ലുക്കിൽ ഈ നടിയെ മറികടക്കാൻ മറ്റൊരു നടി വന്നിട്ടില്ല.  നടിയുടെ വസ്ത്രധാരണയിൽ ഏറെ വിമർശനങ്ങൾ വരാറുണ്ട്. ഇപ്പോഴിതാ അമ്മയായതിന് ശേഷവും ബിക്കിനി ധരിച്ചെത്തിയതിനെ വിമർശിച്ചവർക്കെതിരെ മറുപടിയുമായി ബോളിവുഡ് താരം കരീന കപൂർ. സൽമാൻ ഖാന്റെ സഹോദരൻ അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന ഷോയിലാണ് തനിക്കെതിരെ ഉയർന്നുവന്ന വിമർശനങ്ങൾക്കെതിരെ മറുപടിയുമായി താരം എത്തിയത്.
Image result for kareena kapoor bikini
അർബ്ബാസ് അവതാരകനായ വെബ് സീരിയലിൽ തന്നെയായിരുന്നു ഈ ചോദ്യത്തിനും കരീനയുടെ മറുപടിയെത്തിയത്. കുറച്ചു നാൾ‌ മുന്‍പു കരീനയും സെയ്ഫും തൈമൂറും അവധിക്കാലം ആഘോഷിക്കാനായി യാത്രകള്‍ നടത്തിയിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി പലസ്ഥലങ്ങൾ ഇവർ സന്ദർശിച്ചു. സെയ്ഫ് അലി ഖാന്റെ സഹോദരി സോഹയും ഭർത്താവും മകളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഈ യാത്രകൾക്കിടയിൽ പകർത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് കരീനയ്ക്ക് നേരേ സൈബർ ആക്രമണം നടന്നതും.
സെയ്ഫ് അലി ഖാന്റെ സഹോദരി സോഹയും ഭർത്താവും മകളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഈ യാത്രകൾക്കിടയിൽ പകർത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് കരീനയ്ക്ക് നേരേ സൈബർ ആക്രമണം നടന്നതും.
Image result for kareena kapoor bikini
ഈ ചിത്രത്തിനു താഴെ വന്ന കമന്റ് അർബാസ് ഖാൻ ഷോക്കിടെ വായിക്കുകയും ചെയ്തു. ആ കമന്റ് ഇപ്രകാരമായിരുന്നു.‘നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാൻ. ഭാര്യ ബിക്കിനി ധരിക്കുമ്പോൾ നിങ്ങൾക്കു നാണക്കേടു തോന്നുന്നില്ലേ’’ അർബാസ് ഖാൻ ഈ കമന്റ് വായിച്ച ഉടനെ കരീനയുടെ മറുപടിയും വന്നു. ‘ഞാൻ ബിക്കിനി ധരിക്കുന്നതു തടയാൻ സെയ്ഫ് ആരാണ്. നീ എന്തുകൊണ്ടാണു ബിക്കിനി ധരിക്കുന്നത്? അല്ലെങ്കിൽ നീ എന്തിനാണ് ഇത് ചെയ്തത് എന്നു സെയ്ഫ് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങളുടേത് എന്ന് ഇതുവരെ തോന്നിയിട്ടില്ല. അദ്ദേഹം എന്നെ വിശ്വസിക്കുന്നു. ഞാൻ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കും’’– കരീന പറഞ്ഞു
You might also like