ലൂസിഫറിനെ പുറകിലാക്കി കരിക്ക് …!!

0

 

 

 

നാല് ദിവസം മുൻപാണ് സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ലൂസിഫറിന്റെ ട്രെയ്‌ലർ എത്തിയത്. 3 ദിവസങ്ങളായി ട്രെൻഡിങ്ങിൽ ഒന്നാമതായി നിലനിൽകുകയായിരുന്നു ലൂസിഫർ. എന്നാൽ ഒരു ദിവസം മുൻപ് ഇറങ്ങിയ കരിക്ക് ടീമിന്റെ തേരാ പാര സീസണിന്റെ അവസാനം എപ്പിസോഡ് ഇപ്പോൾ ലൂസിഫറിനെയും കടത്തി വെട്ടി ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനം കീഴടക്കിയിരിക്കുകയാണ്.

 

 

 

 

 

 

സിനിമ താരങ്ങളും പങ്കെടുത്ത കരിക്കിന്റെ പുത്തൻ വീഡിയോ വൈറലാകാൻ വലിയ സമയം വേണ്ടി വന്നില്ല. ലോലൻ തന്റെ കാമുകിയായ അശ്വതി അച്ചുവിനെ ആദ്യമായ് നേരിൽ കാണുന്ന സീൻ ആൺ ഈ വീഡിയോയെ പ്രേക്ഷകരിൽ ഏറെ ആകാംഷയോടെ എത്തിക്കാൻ കാരണം. എന്തിരുന്നാലും നാല് ദിവസം പിന്നിട്ടിട്ടും ലൂസിഫർ ട്രെൻഡിങ്ങിൽ രണ്ടാമത് തന്നെ നിൽക്കുന്നുണ്ട്.

 

 

 

 

 

ട്രെൻഡിങ് 1ൽ നിന്ന ലൂസിഫറിന്റെ ട്രെയിലറിനെ പിന്നിലാക്കിയാണ് തേരാപാരാ ട്രെൻഡിങ് ഒന്നിൽ എത്തിയത്. 4 ദിവസം കൊണ്ട് 5.5 മില്യൺ കാഴ്ചക്കാർ ലൂസിഫർ നേടിയപ്പോൾ ഒരു ദിവസം കൊണ്ട് തേരാ പാര നേടിയത് 3.4 മില്യൺ കാഴ്ചക്കാരാണ്.

 

 

 

കരിക്കിലെ കഥാപാത്രങ്ങളെ എല്ലാം തന്നെ പ്രേക്ഷകര്ക്ക് ഏറെ പ്രിയപെട്ടവരാണ്.ലോലൻ, ശംഭു, ജോർജ്ജ് തുടങ്ങിയ എല്ലാരേയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ട്രൻഡിങ്ങിൽ ഒന്നാമതായി തുടരുന്ന എപ്പിസോഡ്.ഇന്ത്യക്കകത്തും പുറത്തുമായി വിവിധ ലൊക്കേഷനുകളിൽ ആയി ഒരുക്കിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നടൻ കൂടിയായ മുരളി ഗോപിയാണ്.മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

 

 

 

 

 

ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ഫാസില്‍ (സംവിധായകന്‍) ബാല, സായ് കുമാര്‍, വിജയരാഘവന്‍, ജോയ് മാത്യു, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഗത, പൗളി വിത്സണ്‍, മറാത്തി ആക്ടര്‍ സച്ചിന്‍ കെടക്കര്‍ തുടങ്ങിയവരാണ് ലൂസിഫറിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

You might also like