കാർത്തിയുടെ നായിക നിഖില വിമൽ .

0

 

കാർത്തിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രത്തിൽ നിഖില വിമൽ നായികയാകുന്നു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശം എന്ന ചിത്രത്തിനു ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്.

 

 

 

ചിത്രത്തില്‍ കാര്‍ത്തിയുടെ സഹോദരിയായി ജ്യോതിക അഭിനയിക്കുന്നു. കാര്‍ത്തിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സത്യരാജ്, സീത എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങള്‍.

 

 

 

ചിത്രത്തിന് സംഗീതം നല്‍കുന്നത് ഗോവിന്ദ് വസന്തയാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആര്‍.ഡി. രാജശേഖര്‍ ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയില്‍ പുരോഗമിക്കുകയാണ്. ഇമ്രാന്‍ ഹഷ്മിയും റിഷി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലൂടെ ജീത്തു ജോസഫ് ഇക്കുറി ബോളിവുഡിലും അരങ്ങേറുന്നുണ്ട്.

 

 

You might also like