ചോലയ്ക്ക് ആശംസകളുമയി തമിഴിലെ സൂപ്പര്‍ സംവിധായകന്‍

0

നാളേറെയായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചോല. ചിത്രം ഇതിനോടകം മികച്ച നിരൂപക പ്രശംസയാണ് നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളില്‍ ഒന്നായ വെന്നിസ് ചലച്ചിത്ര മേളയില്‍ കയ്യടി നേടിയ ചിത്രം കൂടിയാണ് ചോല. ചിത്രം നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയെങ്കിലും ഒരു കൊമേര്‍ഷ്യല്‍ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചേര്‍ത്ത ഒരു റോഡ് ത്രില്ലര്‍ ചിത്രമെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഏതൊരു സാധാരണക്കാരനും കണ്ടിരിക്കേണ്ട കാലികപ്രസക്തിയുള്ള സാമൂഹിക വിഷയത്തെ കൈകാര്യം ചെയ്യുന്ന ചിത്രമാണ് ചോല.

ഒരു സ്ത്രീയുടെ ജീവിതത്തെ മുന്‍നിര്‍ത്തി പുരുഷന്റെ വ്യത്യസ്ത തലങ്ങളെയാണ് ചോലയിലൂടെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ അവതരിപ്പിക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, നിമിഷ സജയന്‍, നവാഗതനയ അഖില്‍ വിശ്വനാഥന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ചേര്‍ന്നാണ് നിര്‍മ്മാണം. തമിഴ് സൂപ്പര്‍ ഹിറ്റ് സിനിമകളായ പിസ, ജിഗര്‍ദണ്ഡ, പേട്ട തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്.

കാര്‍ത്തിക് സുബ്ബരാജ് മലയാളത്തില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ചോല. ഇപ്പോഴിതാ ചിത്രത്തിനും സംവിധായകനും ജോജു ജോര്‍ജിനും ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്. മനോഹരമായ ചിത്രമാണ് ചോലയെന്നാണ് കാര്‍ത്തിക് സുബ്ബരാജ് ട്വീറ്റ് ചെയ്തത്. കാര്‍ത്തിക് സുബ്ബരാജിന്റെ ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഈ വെള്ളിയാഴ്ച്ചയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

You might also like