വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട ഇടമായ പൂന്തോട്ടത്തില്‍… വീണ്ടും വൈറലായി കാർത്തിക മുരളീധരൻ.

നായികയായി അധികം ചിത്രങ്ങളില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും കാര്‍ത്തിക മുരളീധരന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.

0

നായികയായി അധികം ചിത്രങ്ങളില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും കാര്‍ത്തിക മുരളീധരന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ കാര്‍ത്തിക മുരളീധരന്‍റെ ചിത്രങ്ങള്‍ എപ്പോഴും തരംഗമാകാറുണ്ട്.


ദുല്‍ഖര്‍ സൽമാൻ ചിത്രം ‘കൊമ്രേഡ് ഇന്‍ അമേരിക്ക’, മമ്മൂട്ടി ചിത്രം ‘അങ്കിള്‍’ എന്നീ സിനിമകളിലാണ് കാര്‍ത്തിക മുരളീധരന്‍ നായികയായത്. വീട്ടില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം തന്റെ അമ്മയുടെ പൂന്തോട്ടമാണെന്നും, തന്റെ മുറിക്ക്പോലും രണ്ടാം സ്ഥാനമേ ഉള്ളുവെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്.

ഇപ്പോൾ അവിടെവെച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാര്‍ത്തിക പങ്കുവെച്ചിരിക്കുകയാണ്. പ്രശസ്ത ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്‍റെയും, മീന നായരുടെയും മകളായ കാര്‍ത്തിക 18 ജനുവരി 1997-ല്‍ കോട്ടയത്താണ് ജനിച്ചത്. സൃഷ്ടി സ്കൂള്‍ ഓഫ് ആര്‍ട്ട് ഡിസൈന്‍ ആന്‍ഡ് ടെക്ക്നോളജിയില്‍ നിന്ന് താരം ബിരുദം നേടി. നടിക്കു ആകാശ് മുരളീധരന്‍ എന്ന് ഒരു ഇളയ സഹോദരനുണ്ട്. മമ്മൂട്ടിയുടെ അങ്കിൾ എന്ന ചിത്രത്തിന് ശേഷം ഈ 23 കാരി പിന്നീട് വേറെ സിനിമകളിൽ ഒന്നും വന്നിട്ടില്ല എന്നത് വളരേ ശ്രദ്ധേയമാണ്.

 

You might also like