
‘കസബ വിവാദ’ത്തിൽ മലക്കം മറിഞ്ഞ് പാർവതി !!
കഴിഞ്ഞ വർഷം സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വിവാദമായിരുന്നു ‘കസബ വിവാദം’. പാർവതി എന്ന നടി സൈബർ അറ്റാക്കിന് ഇരയായതിന് കാരണമായ സംഭവം ഇത് തന്നെയായിരുന്നു. വിവാദമായ പ്രസ്താവനക്കെതിരെ രംഗത്ത് വന്നവർ ഏറെയാണ്. 2017 ലെ ഒരു ഐഎഫ്എഫ്കെ കാലത്താണ് പാർവതി മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻമാരിലൊരാളായ മമ്മൂട്ടിക്കെതിരെ പ്രസ്താവനയുമായി വന്നത്. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നു പറഞ്ഞു വീണ്ടും എത്തിയിരിക്കുകയാണ് പാര്‍വതി.
അവസരം ലഭിച്ചാല്‍ സിനിമാ സംഭാഷണങ്ങളില്‍ നിന്ന് ആദ്യം വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്കേത്, എന്തുകൊണ്ട് എന്ന ചോദ്യത്തിലായിരുന്നു താരത്തിന്റെ മറുപടി. 2018ല്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായത്തില്‍ നിന്നാണ് ഈ ചോദ്യം വരുന്നത്. സിനിമയില്‍ സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പാടില്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ല.
‘സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വവൽക്കരിക്കുന്നതിനെതിരായാണ് താൻ അഭിപ്രായം പറഞ്ഞതെന്നുമാണ് താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. സിനിമാ സംഭാഷണങ്ങളില്‍ നിന്ന് ആദ്യം വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്കേത്, എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടിയായി പാര്‍വതി പറഞ്ഞതിങ്ങനെ…” ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായത്തില്‍ നിന്നാണ് ഈ ചോദ്യം വരുന്നത്. സിനിമയില്‍ സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പാടില്ലെന്നു പറഞ്ഞിട്ടില്ല.” അങ്ങനെയുള്ള കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും മഹത്വവത്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയില്ല എന്നാണു താന്‍ പറഞ്ഞതെന്നും പാര്‍വതി വ്യക്തമാക്കി.