ജയറാമിന്റെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും നായികയായി അഡ്വാന്‍സ് വാങ്ങി, പക്ഷേ അവസരം മറ്റു നടിമാർ തട്ടിയെടുത്തു – കാവേരി

0

 

 

 

 

അമ്മാനം കിളി എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലുദിച്ച കാവേരി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ കൊച്ചു സുന്ദരിയായി. പിന്നീട് സ്‌കൂള്‍ അവധിക്കാലത്ത് വേമ്പനാട്, മറുപുറം, സദയം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായി തുടങ്ങി. മമ്മൂട്ടി നായകനായ ഉദ്യാന പാലകന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.

 

 

 

 

 

 

തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട കാവേരി മലയാള സിനിമയില്‍ നിന്നും തഴയപ്പെട്ടതിനെക്കുറിച്ചു ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. നടി ദിവ്യ ഉണ്ണിക്കുവേണ്ടി തന്റെ അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് കാവേരി പറയുന്നത്. കാവേരി സഹനടിമാരിലേക്ക് തള്ളപ്പെട്ടു. കാവേരി ആരെങ്കിലും ഒതുക്കിയതാണോ? മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ താനെങ്ങനെ അവഗണിയ്ക്കപ്പെട്ടു എന്നതിനെ കുറിച്ച് കാവേരി മനസ്സുതുറന്നു സംസാരിച്ചു.

 

 

 

 

 

 

‘മോഹന്‍ലാല്‍ നായകനായ വര്‍ണപകിട്ടിലും ഇത് സംഭവിച്ചു. അഡ്വാന്‍സ് ലഭിച്ചു. ഷൂട്ടിംഗിന് തൊട്ടുമുമ്പ് അറിഞ്ഞു ആ വേഷവും ദിവ്യ ഉണ്ണിക്കാണെന്ന്. പിന്നീട് ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് തിരഞ്ഞെടുത്തു. അഡ്വാന്‍സ് വാങ്ങിക്കുന്നതിന് തൊട്ടുമുമ്പ് കാവ്യ മാധവനെന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന്. ആ ചിത്രത്തില്‍ ആരാണ് ഒതുക്കിയതെന്ന് അറിയില്ല. പിന്നെ സഹനടിയുടെ ലേബലിലേക്ക് ഒതുങ്ങിയെന്നും” കാവേരി പറഞ്ഞു.

 

 

 

 

 

 

 

‘അന്നത്തെ നായികമാര്‍ക്കെല്ലാം പി ആര്‍ ഒ വര്‍ക്ക് ചെയ്യാന്‍ ആളുണ്ടായിരുന്നു. എനിക്ക് അതില്ലായിരുന്നു. സിനിമയില്‍ എനിക്ക് ഗോഡ്ഫാദര്‍മാരുമില്ല. കൃത്യമായി ഗൈഡ് ചെയ്യാന്‍ ആളില്ലാത്തതുകാരണം മോശം സിനിമകളില്‍വരെ എനിക്ക് അഭിനയിക്കേണ്ടിവന്നു. പി ആര്‍ ഒ വര്‍ക്ക് ചെയ്യാന്‍ ആളുണ്ടായിരുന്നവര്‍ സംവിധായകനെ സോപ്പിട്ട് എന്റെ വേഷങ്ങള്‍ തട്ടിയെടുത്തു. ‘

 

 

 

 

 

 

‘സിനിമയിലെ കള്ളത്തരങ്ങളും കാപട്യങ്ങളും അറിയാത്തതു കാരണം ഞാന്‍ സഹനടിയിലേക്ക് ടൈപ്പ് ചെയ്യപ്പെട്ടു. എങ്കിലും എനിക്ക് ആരോടും പരാതിയില്ല. എന്റെ തലയില്‍ ചവിട്ടിയിട്ടാണെങ്കിലും അവര്‍ രക്ഷപ്പെടട്ടെ എന്നു മാത്രമേ ചിന്തിച്ചിട്ടുള്ളൂ- കാവേരി സമാധാനിച്ചു.’

You might also like