‘അങ്ങേര് പാവം മനുഷ്യനാ…കെപിഎസി ലളിതയെ വിശ്വാസമില്ല’: തുറന്നടിച്ച് കവിയൂർ പൊന്നമ്മ

0

Image result for കെപിഎസി ലളിത kaviyoor ponnamma

 

 

അന്തരിച്ച നടന്‍ അടൂര്‍ ഭാസിക്കെതിരെ കെപിഎസി ലളിത ആരോപണമുന്നയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഭാസിയില്‍ നിന്ന് ഒട്ടേറെ മോശം അനുഭവങ്ങള്‍ ഉണ്ടായെന്നും താത്പര്യത്തിന് വഴങ്ങാത്തതിനാല്‍ തന്നെ നിരവധി സിനിമകളില്‍ നിന്ന് ഒഴിവാക്കി എന്നുമായിരുന്നു ലളിതയുടെ ആരോപണം. ലളിതയുടെ ആരോപണം വിശ്വസിക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കവിയൂര്‍ പൊന്നമ്മ. കെപിഎസി ലളിതയ്ക്ക് ഇതിന് ഇരട്ടത്താപ്പായി. ഇതിനു മുൻപ് ഇതിനെതിരെ രൂക്ഷ വിമർശനവുമായി പലരും രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ ഇതിനെതിരെ ശക്തമായി ശബ്ദം ഉയർത്തുകയാണ് കവിയൂർ പൊന്നമ്മ.

 

 

 

Image result for കെപിഎസി ലളിത kaviyoor ponnamma

 

അങ്ങേര് പാവം മനുഷ്യനാ. അങ്ങേരെക്കൊണ്ട് അതൊന്നും പറ്റില്ല. ഞാന്‍ വിശ്വസിക്കില്ല. അങ്ങേര്‍ക്ക് അതൊന്നും പറ്റില്ല എന്നത് ഇന്‍ഡസ്ട്രി മുഴുവന്‍ അറിയുന്ന കാര്യമാണ്. പിന്നെ എങ്ങനാണ് നമ്മളത് വിശ്വസിക്കുക. എനിക്കറിയില്ല’- ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പറഞ്ഞു.സിനിമാരംഗത്തെ മീ ടു വെളിപ്പെടുത്തലുകളോട് പ്രതികരണം ഇങ്ങനെ- “അതെല്ലാം അങ്ങനെ നടക്കുന്നവര്‍ക്കായിരിക്കും. സിനിമയില്‍ കയറിയേ പറ്റൂ എന്ന് പറഞ്ഞ് നടക്കുന്നവരെ ചിലപ്പോള്‍ ദുരുപയോഗം ചെയ്തെന്നുവരും.”

 

 

 

Image result for കെപിഎസി ലളിത kaviyoor ponnamma

 

 

അക്കാലത്ത് ഒരു നിര്‍മാതാവില്‍ നിന്നേറ്റ ദുരനുഭവത്തെക്കുറിച്ചും കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തി. “മദ്രാസില്‍ കുടുംബിനിയുടെ ഷൂട്ടിങ്ങിനിടയില്‍ ഒരു നിര്‍മാതാവ് പറഞ്ഞു. എന്തിനാണ് ഹോട്ടലില്‍ താമസിക്ക് പൈസ കളയുന്നത്. മുക്ക് ഓഫീസിലേക്ക് മാറാം. ഞാന്‍ പറഞ്ഞു നടക്കില്ല സാറേ. ഉം എന്തേ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, നടക്കില്ല അത്ര തന്നെ. വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെയെന്ന് അയാള്‍. ‘വൈജയന്തി മാല പറയുവോ എന്നെനിക്കറിയില്ല, ഞാന്‍ പറയും എനിക്ക് പറ്റില്ലാന്ന്’ എന്ന് മറുപടി കൊടുത്തു”-പൊന്നമ്മ പറഞ്ഞു.

You might also like