അമ്മയായ ശേഷം കാവ്യാ തിരിച്ചെത്തുന്നു !!!

0

 

 

 

 

ആദ്യ വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമായിരുന്ന കാവ്യ മാധവന്‍ ദീലിപുമായുള്ള വിവാഹശേഷം പൊതുവേദികളില്‍ നിന്നും സിനിമയില്‍ നിന്നും വിട്ട് നില്ക്കുകയായിരുന്നു. എന്നാലിപ്പോള്‍ കാവ്യയുടെ പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷം നല്കുന്ന ഒരു വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. അമ്മയായ ശേഷം നടി വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്ബിലേയ്ക്ക് എത്തുകയാണ്.

 

 

 

Image result for KAVYA MADHAVAN

 

 

 

എന്നാല്‍ അഭിനയത്തിലൂടെയായിരിക്കില്ല നടിയുടെ മടങ്ങിവരവ്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം നേരത്തെ തെളിയിച്ചിരുന്നു. അവാര്‍ഡ് വേദികളില്‍ താരം പ്രകടനവുമായി എത്താറുണ്ട്. വിവാഹ ശേഷം അമേരിക്കന്‍ ഷോയില്‍ ദിലീപിനൊപ്പം കാവ്യയും നൃത്തം ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന്റെ അവാര്‍ഡ് വേദിയിലും താരത്തിന്റെ നൃത്തമുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്.

 

 

 

Image result for KAVYA MADHAVAN

 

 

താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ വാര്‍ത്തയാണിത്. നൃത്തപരിപാടി അടുത്ത് തന്നെ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. വിജയദശമി ദിനത്തിലാണ് ഇവര്‍ക്കരികിലേക്ക് മഹാലക്ഷ്മി എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

You might also like