ഇത് മഹാലക്ഷ്മിയോ ? കാവ്യയുടെ കൈയ്യിൽ ഇരിക്കുന്ന കുഞ്ഞ് ആര് ?

0

 

 

 

 

 

മലയാള സിനിമയുടെ എല്ലാമെല്ലമായി മാറിയ താരങ്ങളിലൊരാളാണ് കാവ്യ മാധവന്‍. ദിലീപായിരുന്നു കാവ്യയുടെ ആദ്യനായകന്‍. ഇരുവരും തമ്മിലുള്ള കെമിസ്ട്രിക്ക് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇരുവരും ഒരുമിച്ചെത്തിയ ഭൂരിഭാഗം സിനിമകളും ഗംഭീര വിജയമായിരുന്നു നേടിയത്. സിനിമകളുമായി മുന്നേറുന്നതിനിടയില്‍ ഇവരെ ചേര്‍ത്ത് ഗോസിപ്പുകളും പ്രചരിച്ചിരുന്നു. പാപ്പരാസികള്‍ വിടാതെ പിന്തുടരാറുണ്ടായിരുന്നു ഇരുവരേയും. അതിനിടയിലായിരുന്നു കാവ്യ മാധവന്‍ വിവാഹിതയാവുകയാണെന്ന വാര്‍ത്തയെത്തിയത്. അധികം വൈകാതെ തന്നെ ആ വിവാഹത്തില്‍ നിന്നും താരം മോചനം നേടുകയും ചെയ്തു.

 

 

 

 

 

 

പ്രണയിച്ച് വിവാഹിതനായ ദിലീപും വിവാഹമോചനം നേടിയിരുന്നു. മകളായ മീനാക്ഷി താരത്തിനൊപ്പമായിരുന്നു. അതിനിടയിലാണ് രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് മകള്‍ സൂചിപ്പിച്ചതെന്നും അതോടെയാണ് തന്റെ പേരില്‍ ബലിയാടായ കാവ്യ മാധവനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും ദിലീപ് പറഞ്ഞിരുന്നു

 

 

 

 

 

 

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ഒരു വ്യാജവാർത്തയാണ് കാവ്യയുടെ മകൾ എന്ന തലക്കെട്ടിലുള്ള ചിത്രങ്ങൾ.കാവ്യ ഒരു കൊച്ച്പെൺകുട്ടിയെ എടുത്ത് കൊഞ്ചിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.ചിത്രത്തിന് കമന്റ് വന്നത് അത് കാവ്യയുടെ മകളാണ് എന്നൊക്കെയാണ്.എന്നാൽ അതിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെയാണ് .

 

 

 

 

കഴിഞ്ഞ 4 വർഷം മുൻപ് കാവ്യ നായികയായ ആകാശവാണി എന്ന ചിത്രത്തിൽ കാവ്യയുടെ മകനായി ഈ കുട്ടി അഭിനയിക്കുകയുണ്ടായി.ചിത്രത്തിന്റെ അസിസ്റ്റന്റ് ക്യാമറമാൻ അമ്പാടിയുടെ മകളാണ് ഈ പെൺകുട്ടി.ആ ലൊക്കേഷനിൽ വെച്ച് എടുത്ത ഫോട്ടോകളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.കുട്ടിയുടെ അച്ഛൻ തന്നെയാണ് ഈ കാര്യം പറഞ്ഞത്.

 

 

 

 

 

 

 

 

 

മകളുടെ ഫോട്ടോ പുറത്തുവിടരുതെന്ന തരത്തില്‍ ദിലീപ് കുടുംബാംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. താരങ്ങളുടെ മക്കളെക്കുറിച്ചറിയാനും അവരുടെ ചിത്രങ്ങള്‍ കാണാനായുമാണ് ആരാധകരുടെ കാത്തിരിപ്പ്. മകളുടെ ഫോട്ടോ പുറത്തുവിടാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയിരുന്നുവെങ്കിലും താരം പ്രതികരിച്ചിരുന്നില്ല.

You might also like