കായംകുളം കൊച്ചുണ്ണി ഓസ്‌കാർ നോമിനേഷനിൽ !! തള്ളെന്ന് സോഷ്യൽ മീഡിയ .

0

 

 

 

 

കേരളം ചരിത്രത്തിൽ തന്നെ ഇടം പിടിച്ച കള്ളന്റെ കഥ ‘കായകുളം കൊച്ചുണ്ണിയാണ് ‘ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന സംസാര വിഷയം . കൊച്ചുണ്ണിക്ക് ഓസ്കാർ നോമിനേഷൻ കിട്ടി എന്നുള്ളത്. എന്നാൽ ഇതൊരു ഹിമാലയൻ തള്ളാണെന്നുള്ള കാര്യം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. എലിജിബിലിറ്റി ലിസ്റ്റിൽ നിന്നുള്ള ചിത്രത്തിന്റെ പേരെടുത്ത് ഓസ്‌കാർ നോമിനേഷൻ കിട്ടി എന്ന് പറഞ്ഞു മലയാള സിനിമ പ്രേക്ഷകരെ വഞ്ചിക്കരുതെന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. റോഷൻ ആൻഡ്രൂസ് ബോബി സഞ്ജയ്യുടെ തിരക്കഥയിൽ സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി കേരള ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ്. നിരൂപക പ്രശംസയും വമ്പൻ പ്രദർശന വിജയവും നേടിയ ചിത്രം മലയാള സിനിമയുടെ നാഴിക കല്ലുകളിൽ ഒന്ന് തന്നെയാണെന്ന് സംശയമേതുമില്ല.

 

 

 

 

 

 

കേരള ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനായ കള്ളന്റെ കഥയാണ് പറയുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയെ ബേസ് ചെയ്തു ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങിയത് ഒന്നര വർഷത്തെ റിസേർച്ചിനു ശേഷമാണു. 91 ഓസ്കാർ അവാർഡുകൾ ഫെബ്രുവരി 24 നു പ്രഖ്യാപിക്കും.

 

 

 

 

 

 

 

മികച്ച ഫോറിൻ ചിത്രത്തിനുള്ള ഓസ്കാർ കാറ്റഗറിയിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി വില്ലേജ് റോക്‌സ്‌റ്റേഴ്‌സ് ആണ്. ഐക്കരക്കോണത്തെ ഭിഷ്വഗരന്മാർ എന്ന ചിത്രവും ഈ വര്ഷം മലയാളത്തിൽ നിന്ന് ഓസ്കാർ നോമിനേഷൻ കായംകുളം കൊച്ചുണ്ണിക്ക് ഒപ്പം നേടിയിട്ടുണ്ടെന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത് . ഗോകുലം ഗോപാലൻ ആണ് കായംകുളം കൊച്ചുണ്ണി 45 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ചത്.

 

 

 

 

 

 

 

ജനുവരി 22നു മാത്രമേ ഓസ്‌കാർ നോമിനേഷൻ പുറത്തു വിടൂ എന്നിരിക്കെ ഇപ്പോൾ ഇങ്ങനെയൊരു പ്രചാരവുമായി എന്റിന് ഇറങ്ങി എന്നുള്ളതും ചിന്തിക്കേണ്ടിയിരിക്കുന്നു. മുൻപ് കൊച്ചുണ്ണി 100 കോടി നേടി എന്നുള്ള വാർത്തക്കെതിരെയും ഒരുപാടാളുകൾ രംഗത്ത് വന്നിരുന്നു. സിനിമയുടെ പ്രൊമോഷന് വേണ്ടി കളക്ഷൻ തളളുന്ന രീതി സിനിമ മേഖലക്ക് ഒട്ടും ഗുണം ചെയ്യാത്ത ഒരു കാര്യമാണ്. എലിജിബിലിറ്റി ലിസ്റ്റിൽ മലയാളത്തിൽ നിന്ന് കൊച്ചുണ്ണിയെ കൂടാതെ രണ്ടു ചിത്രങ്ങൾ കൂടിയുണ്ട്. ഭയാനകവും ഐക്കരക്കോണത്തെ ഭിഷഖ്വരന്മാരും.

You might also like