ഓസ്കാർ പട്ടികയിൽ കായംകുളം കൊച്ചുണ്ണിയും , കൂടെ രണ്ട് മലയാള ചിത്രങ്ങളും .

0

മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം നൂറ് കോടി ക്ലബിലെത്തുന്ന മറ്റൊരു മലയാള ചിത്രം എന്നാണ് “കായംകുളം കൊച്ചുണ്ണി”യുടെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 45 കോടി മുതൽ മുടക്കിൽ എത്തിയ ഈ റോഷൻ ആൻഡ്രൂസ് ചിത്രം ആദ്യ ദിനങ്ങളിൽ നേടിയ കളക്ഷൻ വരുമാനം ഒഴിച്ചാൽ പിന്നീട് പ്രദർശന ശാലകളിൽ രണ്ടാമത്തെ ആഴ്ച മുതൽ ഇഴയുന്ന അവസ്ഥയാണ് കണ്ടത്.

 

 

 

 

എന്നാൽ നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിൽ കൂടി പുറത്തു വിട്ട വിവരം അനുസരിച്ചു ചിത്രം 100 കോടി നേടിയെന്നാണ്. ചിത്രത്തെ കുറിച്ചുള്ള പുതിയ വാർത്ത; 91 അക്കാദമി അവാർഡിൽ നോമിനേഷൻ (ഓസ്കാർ) ലഭിച്ച ഇന്ത്യൻ സിനിമകളിൽ കൊച്ചുണ്ണിയും ഇടം പിടിച്ചു.. നിവിൻ പോളി , മോഹൻലാൽ , പ്രിയ ആനന്ദ് , ബാബു ആന്റണി, സണ്ണി വെയ്ൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ബോബി സഞ്ജയ് തിരക്കഥ എഴുതിയ ചിത്രം ശ്രീ ഗോകുലം മൂവീസാണ് നിര്‍മിച്ചത്. ഇത്തിക്കര പക്കിയെയാണ് സൂപ്പർ താരം മോഹൻലാൽ അവതരിപ്പിച്ചത്.

 

 

കായംകുളം കൊച്ചുണ്ണി കണ്ടു , ഇത്തിക്കരപ്പക്കിയായി മോഹൻലാൽ പോരെന്ന് നടി !!

 

 

 

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ, ഭയാനകം എന്നീ ചിത്രങ്ങളാണ് ഈ വർഷത്തെ ഓസ്കാർ നോമിനേഷനിൽ ഇടം നേടിയ മറ്റു മലയാള സിനിമകൾ.

 

 

മമ്മൂട്ടിയുടെ മാമാങ്കത്തിന് എന്തു പറ്റി …?!! കമന്റ് വൈറലാകുന്നു…

 

 

 

You might also like