മെലിഞ്ഞ് ഉണങ്ങി കീർത്തി സുരേഷ് !!! ചിത്രങ്ങൾ കാണാം.

0

keerthy

ബോളുവുഡിൽ താരമാവാൻ ഒരുങ്ങി കീർത്തി സുരേഷ്. എന്നാൽ ഇപ്പോഴത്തെ മേക്കോവർ കണ്ടിട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. മെലിഞ്ഞ് കൂടുതൽ സുന്ദരിയായിരിക്കുകയാണ് നടി ഇപ്പോൾ. ഷൂട്ടിംഗിന്റെ ഭാഗമായി സ്‌പെയിനിലാണ് കീര്‍ത്തിയിപ്പോള്‍.

 

 

ഷൂട്ടിംഗിനിടയിലെ വിശ്രമവേളകള്‍ ആനന്ദകരമാക്കിക്കൊണ്ട് ഹോട്ടല്‍മുറിയില്‍ വച്ചെടുത്ത ചില ചിത്രങ്ങള്‍ കീര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. ചിത്രങ്ങളിലെ കീര്‍ത്തിയുടെ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തിരിച്ചറിയാനാകാത്ത വിധം മെലിഞ്ഞു സുന്ദരിയായിരിക്കുന്നുവെന്നാണ് കമന്റുകള്‍. തന്റെ പട്ടിക്കുട്ടിയെ പോസ് ചെയ്യാന്‍ പഠിപ്പിക്കുകയാണെന്നും എന്നാല്‍ അതിനു പിടിതരുന്നില്ലെന്നാണ് തോന്നുന്നതെന്നുമുള്ള കുറിപ്പോടെയുമാണ് പോസ്റ്റ്. മുമ്പ് കീര്‍ത്തി പോസ്റ്റ് ചെയ്ത ‘നോ മേക്കപ്പ് ലുക്ക്’ ചിത്രത്തിനു വന്‍ സ്വീകരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്.

keerthy

ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. സയ്യിദിന്റെ ശിക്ഷണത്തില്‍ 1951, 1962 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസ് വിജയിക്കുകയും 1956 ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ സെമി ഫൈനല്‍ വരെ എത്തുകയും ചെയ്തിരുന്നു. അജയ് ദേവ്ഗണ്‍ അജയ് സയിദിനെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്.

You might also like