അജയ് ദേവ്ഗണിന്‍റെ നായികയായി കീർത്തി സുരേഷ് ബോളിവുഡിലേക്ക് !!!

0

Image result for keerthi suresh ajay dev

 

 

 

അജയ് ദേവ്ഗണിന്‍റെ നായികയായി കീർത്തി സുരേഷ് ബോളിവുഡിലേക്ക്. ഇന്ത്യൻ ഫുട്ബോള്‍ ലോകത്തെ വിസ്മയായിരുന്ന സയിദ് അബ്ദുള്‍ റഹീമിന്റെ ജീവചരിത്രം പ്രമേയമാക്കി ‘ബധായി ഹോ’യുടെ സംവിധായകൻ അമിത് ശര്‍മയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ സയിദ് ആയി അജയ് എത്തുമ്പോൾ ഭാര്യയുടെ വേഷത്തിലാണ് കീർത്തി സുരേഷ് അഭിനയിക്കുന്നത്.

 

 

 

Image result for keerthi suresh ajay dev

 

 

 

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. സയ്യിദിന്റെ ശിക്ഷണത്തില്‍ 1951, 1962 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസ് വിജയിക്കുകയും 1956 ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ സെമി ഫൈനല്‍ വരെ എത്തുകയും ചെയ്തിരുന്നു. അജയ് സയിദിനെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത് കീര്‍ത്തിയാണ്. ബോണി കപൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത ട്രേഡ് അനലിസ്റ്റും സിനിമാനിരൂപകനുമായ തരണ്‍ ആദര്‍ശാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

 

 

 

 

 

ഇന്ത്യൻ ഫുട്ബോള്‍ ലോകത്തെ അതികായനായ സയിദ് അബ്ദുള്‍ രഹീമിന്‍റെ ജീവചരിത്രം പ്രമേയമാക്കി സിനിമ ഒരുക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ കാത്തിരിക്കുന്നത് . ചിത്രം പ്രീ പ്രൊഡക്ഷന്‍റെ അവസാന ഘടത്തിലാണ്. ജൂണിൽ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ശിവ കാര്‍ത്തികേയനൊപ്പം രജനി മുരുഗനില്‍ വേഷമിട്ട്ശേഷം കീര്‍ത്തിയ്ക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

 

 

Image result for keerthi suresh ajay dev

 

 

 

ഓ ആര്‍ മുരുഗദോസ്സിന്‍റെ രജിനികാന്ത് ചിത്രത്തിലും കീര്‍ത്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുരുഗദോസിന്‍റെ സര്‍ക്കാറിലും കീര്‍ത്തി നായികയായിരുന്നു. പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാര്‍-അറബിക്കടലിന്‍റെ സിംഹത്തിലും താരം അഭിനയിക്കുന്നുണ്ട്.

You might also like