ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ താല്‍പര്യമില്ല ; നാഗചൈതന്യ ചിത്രത്തില്‍ നിന്നും പിന്മാറി കീര്‍ത്തി സുരേഷ്.

0

 

‘ഗീതാഞ്ജലി” എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന കീര്‍ത്തി സുരേഷിന് സിനിമാരംഗത്ത് കൈനിറയെ ഓഫറുകളാണുള്ളത്. ഇപ്പോഴിതാ നാഗചൈതന്യ ചിത്രത്തില്‍ നിന്ന് കീര്‍ത്തി സുരേഷ് പിന്മാറിയെന്ന് വാര്‍ത്തയാണ് പുറത്തുവന്നത്. കല്യാണ്‍ കൃഷ്ണ കുറസല സംവിധാനം ചെയ്യുന്ന ‘ബംഗ്ഗരാജു’ എന്ന ചിത്രത്തില്‍ നിന്നാണ് താരം പിന്മാറിയിരിക്കുന്നത്.

 

 

 

തിരക്കഥ മുഴുവന്‍ വായിച്ച താരം ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ കഥാപാത്രത്തിന് പ്രാധാന്യമില്ലാത്തതാണ് പിന്മാറാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

 

ആദ്യ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് കീര്‍ത്തിയിപ്പോള്‍. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് കീര്‍ത്തി അഭിനയിക്കുന്നത്. സിനിമയ്ക്ക് വേണ്ടി താരം ശരീരഭാരം കുറച്ചിരുന്നു. പുതിയ ലുക്കിലുള്ള കീര്‍ത്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

You might also like