
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മത്സരത്തില്‍ ജൂനിയര്‍ സീനിയര്‍ പോരാട്ടം !!!
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള സ്ക്രീനിങ് പുരോഗമിക്കുകയാണ്. മികച്ച ചിത്രം, സംവിധായകന്, നടന്, നടി, സംഗീത സംവിധായകന് തുടങ്ങി മിക്ക വിഭാഗങ്ങളിലും മുന്‍ തലമുറയും പുതു തലമുറയും തമ്മിലുള്ള മത്സരം മുറുകുകയാണ്. മികച്ച നടനായുള്ള അവാര്‍ഡ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഫഹദ് ഫാസില്‍(ഞാന്‍ പ്രകാശന്, വരത്തന്,കാര്‍ബണ്‍) ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി), ജോജുജോര്‍ജ് (ജോസഫ്), മോഹന്‍ലാല്‍(ഒടിയന്, കായംകുളം കൊച്ചുണ്ണി), ദിലീപ് (കമ്മാരസംഭവം), സുരാജ് വെഞ്ഞാറമ്മൂട് (കുട്ടന്‍പിള്ളയുടെ ശിവരാത്രി)നിവിന്‍ പോളി(കായംകുളം കൊച്ചുണ്ണി),ടൊവിനോ തോമസ് (ഒരു കുപ്രസിദ്ധ പയ്യന്, തീവണ്ടി, മറഡോണ,എന്റെ ഉമ്മാന്റെ പേര്) എന്നിവരാണു മികച്ച നടനുള്ള മത്സര രംഗത്തുള്ളത്.
മികച്ച നടിയാകാനുള്ള മത്സരത്തിലും സീനിയർ,ജൂനിയർ യുദ്ധമാണ്. മഞ്ജു വാരിയർ (ആമി,ഒടിയൻ), ഉർവശി (അരവിന്ദന്റെ അതിഥികൾ, എന്റെ ഉമ്മാന്റെ പേര്) അനു സിത്താര(ക്യാപ്റ്റൻ), സംയുക്ത മേനോൻ(തീവണ്ടി) ഐശ്വര്യ ലക്ഷ്മി (വരത്തൻ) , എസ്തേർ(ഓള്) എന്നിവരാണ് മുഖ്യമായും മത്സര രംഗത്തുള്ളത്. ഇവർക്കു പുറമേ സമീപകാലത്തു ചലച്ചിത്ര രംഗത്തെത്തിയ ചില നടികളും പരിഗണനയിലുണ്ട്. എന്തായാലും ഫെബ്രുവരി 28 മാകും പുരസ്കാര പ്രഖ്യാപനങ്ങൾ നടക്കുക.
ആകെ 104 സിനിമകളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഷാജി എന്‍.കരുണിന്റെ ഓള്, ടി.വി.ചന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം, ശ്യാമപ്രസാദിന്റെ എ സണ്‍ഡേ, സത്യന് അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്, മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യന്, അഞ്ജലി മേനോന്റെ കൂടെ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, എം.മോഹനന്റെ അരവിന്ദന്റെ അതിഥികള്‍, റോഷന് ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി, സനല്‍കുമാര്‍ ശശിധരന്റെ ചോല, പ്രിയനന്ദനന്റെ സൈലന്‍സര്‍, ജയന് ചെറിയാന്റെ കാ ബോഡി സ്കേപ്സ്, വി.കെ.പ്രകാശിന്റെ പ്രാണ, അമല്‍ നീരദിന്റെ വരത്തന്, ശ്രീകുമാര്‍ മേനോന്റെ ഒടിയന്, ഡിജോ ജോസ് ആന്റണിയുടെ ക്വീന്‍, എം.പത്മകുമാറിന്റെ ജോസഫ്, ഫെല്ലിനിയുടെ തീവണ്ടി, ജീന്‍ മാര്‍ക്കോസിന്റെ കുട്ടന്‍പിള്ളയുടെ ശിവരാത്രി, രഞ്ജിത് ശങ്കറിന്റെ ഞാന്‍ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങള്‍ വിവിധ അവാര്‍ഡുകള്‍ക്കായി മത്സര രംഗത്തുണ്ട്.