ആട് ആകുമോ കിളി ? !!

0
മലയാളത്തിൽ സ്റ്റോനെർ ജോണർ സിനിമക്ക് തുടക്കമിട്ട ചിത്രമാണ് കിളി പോയി. അജു വർഗീസ്, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം റീലീസായത് 2013 ലാണ്. തിയേറ്റർ വിജയിച്ചില്ല എങ്കിലും പിന്നിട് ചിത്രം ശ്രദ്ധിക്കപ്പെട്ടു. വിനയ് ഗോവിന്ദ്  സംവിധാനം ചെയ്ത പേരെ കേട്ടാൽ പോലും കിളിപോകുന്ന “കിളിപോയി ” വീണ്ടും എത്തുകയാണ്.
ആദ്യ ഭാഗത്തിലെ താരങ്ങൾ ആസിഫും അജു വർഗീസും തന്നെ ഈ ചിത്രത്തിലും പ്രധാന വേഷത്തിൽ എത്തുമെന്ന് അറിയുന്നു. വീണ്ടും കിളി പോയി എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകൻ വിനയ് ഗോവിന്ദ് സ്വകാര്യ മാധ്യമത്തിനോട് പറയുകയായിരുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.  ഇന്നത്തെ പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ചുള്ള കാര്യങ്ങൾ സിനിമയിൽ കൊണ്ട് വരുമെന്ന് വിനയ് പറയുന്നു.
ആദ്യ ചിത്രം അത്യന്തം ജനസമ്മതി നേടിയ ഒരു ചിത്രമായിരുന്നു. കാരണം മലയാളം സിനിമയിൽ അത്തരത്തിലൊരു ചിത്രമെത്തിയത് ആദ്യമായായിരുന്നു. അതിനാലാണ് രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്. ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേരാണ് ‘വീണ്ടും കിളി പോയി’. അതേ തരത്തിലുള്ള മറ്റൊരു ചിത്രം കാണാൻ തയ്യാറായിക്കോളൂ. ചിത്രത്തിൻ്റെ സംവിധായകൻ വിനയ് ഗോവിന്ദ് പറയുന്നു.
‘കിളി പോയി’ ഒരിക്കലും മയക്കുമരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ചിത്രമായിരുന്നില്ല. അത് തീര്‍ത്തും തമാശ കലര്‍ന്ന ഒരു ചിത്രമായിരുന്നു. 2013ലേതിനേക്കാൾ തികച്ചും വേറിട്ട ഒരു സാമൂഹിക അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. അതായിരിക്കും ചിത്രത്തിലൂടെ വരച്ചു കാട്ടുക. എന്നാൽ ആദ്യഭാഗത്തിൻ്റെ ഫീൽ കളയുകയുമില്ല. വിനയ് പറഞ്ഞു.
ആസിഫ് തന്നെയാണ് കിളി പോയിയ്ക്ക് ഒരു രണ്ടാംഭാഗത്തെ കുറിച്ച് ചിന്തിച്ചുകൂടേ എന്ന് ടീമിനോട് ചോദിച്ചത്. തുടര്‍ന്നാണ് അത്തരത്തിൽ ചിന്തിച്ചത്. ഇപ്പോൾ അജുവും ആസിഫുമാണ് ചിത്രത്തിലേക്ക് കൂടെയുള്ളത്. മറ്റു താരങ്ങളെ തിരക്കഥ പൂര്‍ത്തിയായ ശേഷമേ വെളിപ്പെടുത്താനാകൂ. വിനയ് വ്യക്തമാക്കി.
ആദ്യ ഭാഗം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞിട്ടും രണ്ടാം ഭാഗവുമായി എത്തി ബോക്സ് ഓഫീസിൽ കോടികൾ വാരിയ ചിത്രമാണ് ‘ആട്’. ആദ്യ ഭാഗത്തിന് പിന്നീട് സോഷ്യൽ മീഡിയയിൽ കിട്ടിയ പ്രചാരണമാണ് ആടിന്റെ രണ്ടാം ഭാഗം എടുക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചത്. എന്നാൽ കിളി പോയി വീണ്ടും എത്തുമ്പോൾ എന്താകും അവസ്ഥയെന്നു കണ്ടറിയാം . കാമ്പുള്ള കഥയും മികച്ച പ്രൊമോഷനും ലഭിച്ചാൽ ആട് 2നു ലഭിച്ച ബോക്സ് ഓഫീസ് ഫലം കിളി പോയി രണ്ടാം ഭാഗത്തിനും ലഭിക്കുമെന്നതിൽ സംശയമില്ല.
You might also like