പാർവതിയെയും നസ്രിയെയും പിന്തള്ളി ഐശ്വര്യ ലക്ഷ്മി ഒന്നാമതെത്തി !!!

0

Image result for aiswarya lakshmi

 

 

 

മലയാള സിനിമയിലെ സൂപ്പർതാരം ഇപ്പോൾ ഐശ്വര്യ ലക്ഷ്മിയാണ് . ഐശ്വര്യ ലക്ഷ്മിക്കാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ. നാല് സിനിമകളില്‍ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളു. എങ്കിലും അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റാക്കിയ സുന്ദരിയുടെ യാത്ര. നിവിന്‍ പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായി അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രം ആയിരുന്നില്ലെങ്കിലും ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു.ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ വേഷമാണ് ഐശ്വര്യയെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാക്കിയത്.

 

 

 

 

 

 

 

ഇപ്പോഴിതാ കൈനിറയെ സിനിമകളുമായി തിരക്കില്‍ നില്‍ക്കുന്ന നടിയെ തേടി അംഗീകാരങ്ങള്‍ എത്തി കൊണ്ടിരിക്കുകയാണ്. ഏഷ്യാവിഷന്‍ പുരസ്‌കാരവും സിനിമ പാരഡിസ്‌കോ ക്ലബ്ബ് സംഘടിപ്പിച്ച പുരസ്‌കാരവുമെല്ലാം നടി സ്വന്തമാക്കിയിരുന്നു. 2018 ലെ ഏറ്റവും ആകര്‍ഷണീയതയുള്ള നടി ആരാണെന്ന് വേണ്ടി ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി ടൈംസ് ഓണ്‍ലൈന്‍ വഴി വോട്ടിംഗ് നടത്തിയിരുന്നു.

 

 

 

 

 

 

മോസ്റ്റ് ഡിസയറബിള്‍ വുമണ്‍സിന്റെ പട്ടികയിലാണ് ഐശ്വര്യ ഒന്നാമതെത്തിയത്.പാര്‍വതിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. നസ്രിയ മൂന്നാമതും മേഘ്ന ഷാജന്‍ നാലാം സ്ഥാനത്തും എത്തി. മംമ്ത മോഹന്‍ദാസാണ് അഞ്ചാം സ്ഥാനത്ത്.അനു സിത്താര, സംയുക്ത മേനോന്‍, ഇഷ തര്‍വാര്‍, പ്രിയ വാര്യര്‍, പേളി മാണി എന്നിവരും ആദ്യ പത്തില്‍ ഇടം നേടി. മഡോണ, മിയ ജോര്‍ജ്ജ്, പ്രിയ ആനന്ദ്, അപര്‍ണ്ണ ബാലമുരളി, നിഖില വിമല്‍, നമിത പ്രമോദ്, മാളവിക, വര്‍ഷ, പ്രയാഗ, റബേക്ക, സൗഭാഗ്യ, അഹാന, ഷംന കാസിം, അഞ്ജലി അമീര്‍ എന്നിവരാണ് ബാക്കിയുള്ള 15 സ്ഥാനങ്ങളില്‍. കഴിഞ്ഞ ഒരു വര്‍ഷം സിനിമയിലും ടെലിവിഷനിലും തിളങ്ങി നിന്ന താരങ്ങളായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്നത്. അതില്‍ ഐശ്വര്യ ലക്ഷ്മിയാണ് വിജയിച്ചിരിക്കുന്നത്. മോസ്റ്റ് ഡിസയറബിള്‍ മാന്‍ ആയി ടൊവിനോ തോമസ് ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്.

 

 

 

 

Image result for aiswarya lakshmi

 

 

 

കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസിലിനൊപ്പം വരത്തന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് ഐശ്വര്യ തരംഗമായത്. ആസിഫ് അലിയ്‌ക്കൊപ്പം അഭിനയിച്ച വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രം ജനുവരിയില്‍ റിലീസിനെത്തിയിരുന്നു. ഈ ചിത്രത്തിനും നല്ല അഭിപ്രായമായിരുന്നു. ഇനി കാളിദാസ് ജയറാമിനൊപ്പം അഭിനയിക്കുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ആണ് മലയാളത്തില്‍ ഐശ്വര്യയുടേതായി വരാനിരിക്കുന്നത്.

You might also like