മുറിവുണ്ടാക്കി മേക്കപ്പ്മാനായി കൊച്ചു പ്രേമന്‍…!!

0

 

മുറിവുണ്ടാക്കിയത് കൊച്ചുപ്രേമന്‍ ചേട്ടന്‍!!? ചിത്രത്തിലെ നായകനായ അജിത് ഒരു പ്രമുഖ മാഗസിനിൽ കൊടുത്ത അഭിമുഖത്തിലാണ് ഈ വിശേഷം പങ്ക് വച്ചത് . “കൊച്ചുപ്രേമന്‍ ചേട്ടനെ മറക്കാന്‍ പറ്റില്ല. സാം കുമാറിന്റെ മുഖത്ത് മുറിവിന്റെ പാട് വേണം. അത് മേക്കപ്പ് ചെയ്തു തത് അദ്ദേഹമാണ്. അദ്ദേഹത്തിനൊപ്പമുള്ള അഭിനയം പുതിയൊരു അനുഭവമായിരുന്നു. അദ്ദേഹത്തെപ്പോലെ സീനിയറായ നടനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമാണ്. അഭിനയത്തെപ്പറ്റി അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനും കഴിഞ്ഞു…” എന്ന് അജിത് പറഞ്ഞു.

 

ജ്വാലാമുഖി ഫിലിംസിന്റെ ബാനറില്‍ കെ.സി. ബിനു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘”ഹൃദ്യം” പ്രദർശനത്തിനൊരുങ്ങുന്നു. നായക കഥാപാത്രമായ സാംകുമാറായി നവാഗതനായ അജിത്, സോഫിയയായി നവാഗത നടി ശോഭ എന്നിവർ വേഷമിടുന്നു. കൊച്ചുപ്രേമന്‍, കോട്ടയം നസീര്‍, പ്രൊഫ. എ. കൃഷ്ണകുമാര്‍, അജേഷ് ബാബു, ബീനാസുനില്‍, ഷബീര്‍ഷാ, ക്രിസ്റ്റിന, സന്തോഷ് അടൂര്‍, ജാബിര്‍, അജേഷ് ജയന്‍, ദിവേഷ്, വിഷ്ണു, രാജന്‍ ജഗതി, ശ്രീകുമാര്‍, സച്ചിന്‍, കെ.പി. സുരേഷ്‌കുമാര്‍ എന്നിവരാണ് ഹൃദയത്തിലെ മറ്റു താരങ്ങൾ. ചിത്രം മേയ് 31നു തിയേറ്ററുകളിലെത്തും.

 

You might also like