
ആരാണ് ബാലന് വക്കീല്‍ ?? വീഡിയോ കാണാം ..
ടീസർ ഇന്ന് വൈകീട്ട്
Posted by Dileep on Wednesday, December 26, 2018
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് ജനപ്രിയ നായകന്റെ ‘കോടതിസമക്ഷം ബാലന് വക്കീല്‍’. ചെറിയ ഇടവേളക്ക് ശേഷം സിനിമ രംഗത്ത് സജീവമാവാൻ ഒരുങ്ങിയിരിക്കുകയാണ് ദിലീപ്. ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘കോടതിസമക്ഷം ബാലന് വക്കീല്‍’ ചിത്രത്തിന്റെ പുതിയ ടീസര്‍ നാളെ പുറത്തുവിടും. ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്യും.
ദിലീപ് അഭിഭാഷകന്റെ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധനേടിയിരുന്നു. വില്ലന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലന് വക്കീല്‍. ദിലീപും ബി. ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
നീതിയെന്നാണ് ചിത്രത്തിനായി ആദ്യം തിരഞ്ഞെടുത്ത പേര് . എന്നാൽ വിവാദമായതിനെത്തുടർന്ന് പേര് മാറ്റുകയായിരുന്നു. ബി ഉണ്ണികൃഷ്ണന്റെ വിതരണ കമ്പനിയായ ആര്‍ഡി ഇല്യുമിനേഷനാണ് ചിത്രത്തിൻ്റെ വിതരണം. കായംകുളം കൊച്ചുണ്ണിയിലെത്തിയ പ്രിയ ആനന്ദാണ് നായിക. പ്രമുഖ ബോളിവുഡ് നിർമ്മാണ കമ്പനിയായ വയാകോം ആണ് ചിത്രം നിർമ്മിക്കുന്നത്.
2 കണ്ട്രീസിനു ശേഷം മംമ്താ മോഹന്‍ദാസ് ദിലീപിന്റെ നായികയായി വീണ്ടുമെത്തുന്ന ചിത്രം കൂടിയാണിത്. കായംകുളം കൊച്ചുണ്ണിയിലെ നായിക പ്രിയ ആനന്ദും ചിത്രത്തില്‍ എത്തുന്നുണ്ട് . ജനപ്രിയ നായകന്റെ സിനിമകളില്‍ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലും ഉണ്ടാവുമെന്നാണ് അറിയുന്നത്.