മൊട്ടത്തലയുമായി റാമ്ബില്‍ തിളങ്ങി കൃഷ്ണപ്രഭ …

0

 

 

 

 

സിനിമാനടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയുടെ പുതിയ രൂപം കണ്ട് അമ്ബരന്നിരിക്കുകയാണ് നടിയുടെ ആരാധകര്‍. ഭംഗിയായി വെട്ടിയിരുന്ന തന്റെ മുടി എടുത്തുകളഞ്ഞ് മൊട്ടയടിച്ച ലുക്കിലാണ് കൃഷണപ്രഭ ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. ലുലു ഫാഷന്‍ വീക്കില്‍ റാമ്ബ് പോസ് നല്‍കുന്ന കൃഷണ പ്രഭയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് . ജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ കൃഷ്ണ പ്രഭ കൂളിംഗ് ഗ്ലാസും വാച്ചും ധരിച്ചിരുന്നു.

 

 

 

 

 

 

മുൻപ് നടി ലെന മൊട്ട അടിച്ചതും വലിയ വാര്‍ത്തയായിരുന്നു. പഴനിയിലെത്തിയാണ് ലെന തലമുണ്ഡലം ചെയ്തത്. നടി ഷംന കാസിമും ഒരു ചിത്രത്തിനായി തല മുണ്ഡനം ചെയ്തിരുന്നു. പല നടിമാരും ഇപ്പോൾ ശരീരത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് ആരാധകരെ ഞെട്ടിക്കാറുള്ളത്. തെന്നിന്ത്യയിലെ മിക്ക നടിമാരും ലുക്കിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. അടുത്ത കാലത്താണ് താരം ശരീരഭാരം കുറച്ചും മുടി ബോയ് കട്ട് ചെയ്തും ശരീരത്തിൽ പലയിടത്തുമായി ടാറ്റുകൾ ചെയ്തുമൊക്കെ പല നടിമാരും ആരാധകരെ ഞെട്ടിച്ചത്. അതിന് പിന്നാലെയാണ് നടി കൃഷ്ണപ്രഭ തല മുണ്ഡനം ചെയ്ത് പുത്തൻ ലുക്കിലെത്തിയിരിക്കുന്നത്.

 

 

 

 

You might also like