ഗ്രാമീണത തുളുമ്പുന്ന ദൃശ്യഭംഗിയോടെ കുമാരിയിലെ ഗാനം “മന്ദാരപ്പൂവേ” റിലീസായി.

KUMARI movie starrer Aishwarya Lekshmi. Watch first video from movie ; music by Jakes Bejoy

3,673

അഭിനേത്രി എന്നതിനപ്പുറം സിനിമാ നിർമാണത്തിലും പങ്കാളിയാകുന്ന ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ ചിത്രമാണ് കുമാരി. ഗ്രാമീണത തുളുമ്പുന്ന ദൃശ്യ ഭംഗികൊണ്ട് വർണാഭമായ കുമാരിയിലെ ആദ്യ ഗാനം മന്ദാരപൂവേ റിലീസായി.ജേക്സ് ബിജോയുടെ സംഗീത സംവിധാനത്തിൽ ജോ പോൾ ആണ് മന്ദാരപ്പൂവേ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം രണം സംവിധാനം ചെയ്ത നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന കുമാരിയിൽ ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, തൻവി റാം, രാഹുൽ മാധവ്, ജിജു ജോൺ, സ്ഫടികം ജോർജ്, സ്വാസിക, ശിവജിത് പദ്മനാഭൻ എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഫസൽ ഹമീദും നിർമൽ സഹദേവുമാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന ചിത്രം മാജിക് ഫ്രെയിംസ് ഒക്ടോബർ  28ന് തിയേറ്ററുകളിലെത്തും.

ദി ഫ്രഷ് ലൈം സോഡാസിന്റെ ബാന്നറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, എഡിറ്റർ ആൻഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, മേക്ക്‌അപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയർ, ലിറിക്‌സ് കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ് ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ സിങ്ക് മീഡിയ, സ്റ്റിൽസ് സഹൽ ഹമീദ്, ഡിസൈൻ ഓൾഡ് മംഗ്‌സ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്,ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ.

You might also like