നിഗൂഡതകൾ നിറഞ്ഞ ജീവിതയാത്രയുമായി കുമാരി എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു.

Aishwarya Lekshmi starrer Kumari Releasing on October 28th

968

‘രണം’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ നിര്‍മല്‍ സഹദേവിന്‍റെ പുതിയ ചിത്രം “കുമാരി”യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഷന്‍ പോസ്റ്ററിനൊപ്പമാണ് നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പങ്കുവച്ചിരിക്കുന്നത്. ഒക്ടോബര്‍ 28 ന് ചിത്രം തിയറ്ററുകളിലെത്തും. നിര്‍മല്‍ സഹദേവിന്‍റെ രണ്ടാമത്തെ ചിത്രമാണ് ഇത്.

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപിപ്പിക്കുന്ന കുമാരിയുടെ നിർമ്മാണം ദ് ഫ്രഷ് ലൈം സോഡാസ് ആണ്. നിർമൽ സഹദേവ്, സംഗീത സംവിധായകൻ ജേക്സ് ബിജോയ്, എഡിറ്റർ ശ്രീജിത്ത് സാരംഗ്, അഭിനേതാവ് ജിജു ജോൺ എന്നിവരുടെ നിർമ്മാണ സംരംഭമാണ് ദ് ഫ്രഷ് ലൈം സോഡാസ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

സുരഭി ലക്ഷ്‍മി, സ്വാസിക, ജിജു ജോണ്‍, തന്‍വി റാം, സ്ഫടികം ജോര്‍ജ്, രാഹുല്‍ മാധവ്, ശിവജിത്ത്, ശ്രുതി മേനോന്‍, ശൈലജ കൊട്ടാരക്കര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഐശ്വര്യ ലക്ഷ്‍മി, പ്രിയങ്ക ജോസഫ്, മൃദുല പിനപ്പല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ഛായാഗ്രഹണം എബ്രഹാം ജോസഫ്, എഡിറ്റര്‍ ശ്രീജിത്ത് സാരംഗ് തന്നെയാണ് ചിത്രത്തിന്‍റെ കളറിംഗും നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, നിര്‍മല്‍ സഹദേവിനൊപ്പം ഫസല്‍ ഹമീദും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എകിസ്ക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, മേക്കപ്പ് അമല്‍ ചന്ദ്രന്‍, സ്പെഷല്‍ മേക്കപ്പ് എഫക്റ്റ്സ് കൈലി പ്രഷൂട്ടോ, അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. വരികള്‍ കൈതപ്രം, ജ്യോതിഷ് കാശി, ജോ പോള്‍.

You might also like