ഞെട്ടിക്കും !! സൈക്കോ വില്ലനായി ഫഹദ് ഫാസിൽ..

0

 

 

 

ഫഹദ് ഫാസിൽ എന്ന നടൻ സൈക്കോ വില്ലനായി എത്തുന്നു. സത്യൻ അന്തിക്കാട് ചിത്രം ‘ഞാൻ പ്രകാശനി’ൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പ്രകാശനല്ല ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ടീം ഒന്നിച്ച കുമ്പളങ്ങി നൈറ്റ്‌സിൽ ഫഹദ് എത്തുന്നത്. ഇതുവരെയും കാണാത്ത സൈക്കോ വില്ലനായാണ് ഫഹദ് ഫാസിൽ കുമ്പളങ്ങി നൈറ്റ്‌സിൽ എത്തുന്നത്. ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിക്കാനായി മുഴുനീള സൈക്കോ വില്ലന്‍ വേഷത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്‌സിലാണ് ഫഹദിന്റെ സൈക്കോ അവതാരം.

 

 

 

 

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ടീം ഒന്നിച്ച കുമ്പളങ്ങി നൈറ്റ്‌സിന്റെ ചിത്രീകരണം തുടരുകയാണ്. ശ്യാം പുഷ്ക്കരൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മധു സി നാരായണൻ ആണ്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ് . ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ആണ് ഇവർ ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നും ഉണ്ട്. ഒരു സൈക്കോ വില്ലൻ ആയാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ എത്തുന്നതെന്ന് റിപോർട്ടുകൾ.

 

 

 

 

 

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി ഏഴിനാണ് തിയ്യറ്ററുകളിലെത്തുന്നത്.ദിലീഷ് പോത്തന്‍, നസ്രിയ, ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.ഷെയന്‍ നിഗമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. 22എഫ്.കെ, വേലൈക്കാരന്‍, ചാപ്പാ കുരിശ് എന്നീ ചിത്രങ്ങളില്‍ നെഗറ്റിവ് വേഷത്തില്‍ ഫഹദ് എത്തിയിരുന്നുവെങ്കിലും ഇതാദ്യമായാണ് ഒരു സൈക്കോ വേഷത്തില്‍ ഫഹദ് എത്തുന്നത്.ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇതു വരെ പുറത്ത് വിട്ടിട്ടില്ല. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു.ടി തോമസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

You might also like