കുമ്പളങ്ങിയിലെ ചങ്ക് ബ്രോക്ക് ടെറസുള്ളൊരു വീടാണ് ആഗ്രഹം !!!

0

suraj-kumbalangi-nights

 

 

 

 

തേവര കോളേജിന് അടുത്ത് തന്നെയാണ് കോന്തുരുത്തിയിലേക്ക് കയറുന്ന വാട്ടര്‍ ടാങ്ക് റോഡ്. ആ ചെറു റോഡിലൂടെ കുറെ വളവും തിരിവുമൊക്കെ പിന്നീട്ട് മുന്നോട്ട് നടന്ന് രണ്ട് മതില്‍ക്കെട്ടുകള്‍ക്കിടയിലെ മൂന്നടി വഴിയിലൂടെ കേറി ചെന്നാല്‍ ഹോളോബ്രിക്‌സ് കെട്ടിയ രണ്ട് മുറി വീട് ഉണ്ട്. ഒരടുക്കളയും പിന്നെയൊരു കിടപ്പു മുറിയും. ഇതാണ് നമ്മുടെ കുമ്പളങ്ങിയിലെ പ്രശാന്തിന്റെ സ്വർഗം.

 

 

 

 

 

 

 

 

 

 

‘‘കുട്ടിക്കു ബാഹ്യസൗന്ദര്യത്തിലൊന്നും വിശ്വാസമില്ലല്ലേ’’. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ നായകനായ ഷെയ്ൻ നിഗത്തിന്റെ കഥാപാത്രം ഉറ്റ ചങ്ങാതിയുടെ കാമുകിയോടു ചോദിക്കുന്ന രസകരമായ ഈ ഡയലോഗ് തിയേറ്ററിൽ കൂട്ടച്ചിരി ഉണ്ടാക്കി അത് ഇതിന് കൊടുത്ത കിടിലം മറുപടി കൊടുത്തത് കേട്ടാണ്. മധു സി നാരായണന്റെ കുമ്പളങ്ങി നെറ്റ്സ് തിയേറ്ററിൽ നിറഞ്ഞ കൈയ്യടിയോടെ ജനഹൃദയം താണ്ടുകയാണ് . ചിത്രത്തിൽ പ്രശാന്ത് എന്ന കഥാപത്രം ഏറെ കൈയ്യടിനേടിയിരുന്നു. ചായകുടിക്കാനല്ല ജീവികനാണെന്ന ഡയലോഗ് ചിത്രത്തിന്റെ തന്റെ പ്രധാന ഭാഗങ്ങളിലേക്ക് എത്തിപെടുമെന്നത്.

 

 

 

 

 

 

shane-suraj

 

 

 

 

 

ശ്യാം പുഷ്ക്കരൻ എന്ന എഴുത്തുകാരൻ പ്രശാന്തിനെ നിലപാടുള്ള വ്യക്തിത്വമുള്ള കഥാപത്രമായാണ് വരച്ചുകാട്ടിയിരിക്കുന്നത്. ചിത്രത്തിന് എങ്ങുനിന്നും മികച്ച റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്.റിയലിസ്റ്റിക് പശ്‌ചാത്തലത്തിൽ ഒരുക്കിയ ചിത്രം മനുഷ്യന്റെ പച്ചയായ ജീവിതനിമിഷങ്ങളെ വരച്ചു കാട്ടുന്നു.ചിത്രത്തിൽ വളരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് പ്രശാന്ത്. ആദ്യ സിനിമയുടെ പരിഭ്രമം ഒന്നുമില്ലാതെ അദ്ദേഹം തനിക്ക് കിട്ടിയ റോൾ മികച്ചതാക്കി എന്ന് നിസംശയം പറയാം.

 

 

 

 

 

 

suraj-kumbalangi-nights-1

 

 

 

 

 

 

ചിത്രത്തിലെ കഥാപാത്രത്തെ പോലെ തന്നെയാണ് പ്രശാന്തും.പെയിന്റിങ് പണിക്കാരനാണ് പ്രശാന്ത്. രണ്ട് മക്കളാണ് പ്രശാന്തിന് ഉള്ളത്.ആ കുഞ്ഞുങ്ങളുടെ മനസിലെ വലിയൊരാഗ്രഹമാണ് ടെറസുള്ളൊരു വീട്! മക്കള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ കൊതിക്കുന്ന ആ അച്ഛന്‍ തന്റെ കുഞ്ഞുങ്ങളുടെ ആഗ്രഹം എങ്ങനെയെങ്കിലും നടത്തണമെന്ന ചിന്തയിലാണ്.

You might also like