
പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജൂനിയർ ചാക്കോച്ചൻ എത്തി !!!
മലയാള സിനിമയുടെ നിത്യയൗവ്വനമാണ് കുഞ്ചാക്കോ ബോബൻ . നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബൻ അച്ഛനായി. സോഷ്യൽ മീഡിയയിലൂടെയാണ് ചാക്കോച്ചൻ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. 2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ-പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് ആൺ കുട്ടി പിറന്നത്.
“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും അവന്റെ സ്നേഹം നൽകുന്നു” കുഞ്ചാക്കോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.
കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും അടുത്തിടെയാണ് പതിനാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയ പേജിലൂടെ താരം തന്നെയാണ് അക്കാര്യം അറിയിച്ചത്. താരദമ്പതികള്‍ക്ക് ആശംസകളുമായി ഒത്തിരി പേര് എത്തിയിരുന്നു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം സംഭവിച്ചിരിക്കുകയാണ്. നീണ്ട് പതിനാല് വര്‍ഷം ചാക്കോച്ചനും പ്രിയയും കാത്തിരുന്ന കണ്മണി അവരുടെ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്.സിനിമ ലോകത്ത് നിന്ന് തന്നെ നിരവധി പേർ ഈ സന്തോഷ വാർത്തക്ക് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.