വൈറസിന് പിന്നാലെ മിഥുന്‍ മാനുവല്‍ ചിത്രത്തില്‍ നായകനായി കുഞ്ചാക്കോ ബോബന്‍ : നായികയായി ഉണ്ണിമായ.

0

 

 

 

ആട് സീരിസിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് തിയ്യേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു നേടിയിരുന്നത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രവുമായി എത്തുകയാണ് മിഥുന്‍ മാനുവല്‍.പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായികയാകുന്നു. ചിത്രത്തിൽ നായികയാകുന്നത് തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ്റെ ഭാര്യയും നടിയുമായ ഉണ്ണിമായയാണ്. ഉസ്‌മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്. മിഥുന്‍ തന്നെയാണ് രചന നിര്‍വഹിക്കുന്നത്. മിഥുൻ മാനുവേലിനൊപ്പം കുഞ്ചാക്കോ ബോബൻ ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്.

 

 

 

ഷറഫുദ്ധീൻ, ശ്രീനാഥ്‌ ഭാസി, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ പുതിയ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ലെന്നാണ് വിവരം. അര്‍ജൻ്റീന ഫാൻസ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവേൽ ഒരുക്കുന്ന പുതിയ ചിത്രമാണ് ഇത്. കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമായെത്തിയ വൈറസ് തീയേറ്ററുകളിൽ മികച്ച വിജയം കരസ്ഥമാക്കി മുന്നേറുകയാണ്.

 

 

 

ഷൈജു ഖാലിദാണ് കുഞ്ചാക്കോ ബോബൻ്റെ പുതിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിവേക് കൃഷ്ണയാണ് ചിത്രസംയോജനം. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ജയസൂര്യയെ നായകനാക്കി ടര്‍ബോ പീറ്റര്‍ എന്നൊരു ചിത്രവും മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതു ചിത്രമാണ് ആദ്യം തുടങ്ങുക എന്ന കാര്യം വ്യക്തമല്ല. സിനിമയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ തന്നെ ഉടന്‍ പുറത്തുവിട്ടേക്കും.

 

 

 

കുഞ്ചാക്കോ ബോബൻ നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം തട്ടുംപുറത്ത് അച്യുതനായിരുന്നു. ചിത്രത്തിന് തീയേറ്ററുകളിൽ വലിയ വിജയം നേടാനായിരുന്നില്ല. ലാൽജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിന് ശേഷം ലാൽജോസും കുഞ്ചാക്കോ ബോബനും ഒന്നിച്ച ചിത്രമായിരുന്നു ഇത്.

You might also like