മമ്മൂട്ടി മരയ്ക്കാർ, മോഹൻലാൽ മരയ്ക്കാർ !!

0

 

 

 

 

ചരിത്ര സിനിമകൾ ചെയ്യാൻ മമ്മൂട്ടിയെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. പഴശ്ശിരാജ ഉൾപ്പെടെയുള്ള ചിത്രങ്ങൾ അതിന് തെളിവാണ്. അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മാമാങ്കവും ഇതിന് ഉത്തമ ഉദാഹരണം തന്നെയായിരിക്കും. പ്രേക്ഷകർ കാത്തിരിക്കുന്നതും ഇതിനായാണ്. അതിലൊന്നാണ് കുഞ്ഞാലി മരയ്ക്കാരും.

 

 

 

 

 

 

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാർ ഒരു ചരിത്ര സിനിമയാണ്. അതുകൊണ്ട് തന്നെ സമയമെടുക്കുമെന്നും അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ഞാലി മരയ്ക്കാരുടെ ക്യാരക്ടർ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

 

 

 

 

 

മോഹന്‍ലാലിന്റെ കുഞ്ഞാലിമരയ്ക്കാര്‍ ചിത്രത്തിന് പിന്നാലെ മമ്മൂട്ടി അഭിനയിക്കുന്ന കുഞ്ഞാലി മരയ്ക്കാര്‍ സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സംവിധായകന്‍. നടന്‍ സിദ്ദീഖ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫാന്‍സ് അടക്കമുളളവരുടെയും വിമര്‍ശകരുടെയും താരതമ്യ ചര്‍ച്ചകള്‍ക്ക് ചൂടേറിയത്.

 

 

 

 

 

 

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന കുഞ്ഞാലിമരയ്ക്കാര്‍ സിനിമയുടെ ഫോട്ടോയ്ക്ക് കടുത്ത വിമര്‍ശനങ്ങളും പരിഹാസങ്ങളും ലഭിക്കുമ്പോള്‍ സന്തോഷ് ശിവന്‍-മമ്മൂട്ടി ചിത്രത്തിന് സ്വീകാര്യതയാണ് ലഭിക്കുന്നത്. പായ്ക്കപ്പലിലെ പായ്മരത്തിന് മുന്നില്‍ അരയില്‍ വാളുറപ്പിച്ച് അകലേയ്ക്ക് നോക്കിനില്‍ക്കുന്ന ആരോഗ്യദൃഢഗാത്രനായ മമ്മൂട്ടിയുടെ രൂപമാണ് കുഞ്ഞാലിമരയ്ക്കാര്‍ക്ക് നല്‍കിയിട്ടുളളത്.

 

 

(വരകൾ : മനു ജഗത് )

You might also like