ആറ് ക്ലൈമാക്സുമായി ഒരു മലയാള സിനിമ റിലീസിന് ഒരുങ്ങുന്നു … “കുഞ്ഞിരാമന്‍റെ കുപ്പായം”.

0

 

എന്തിനാണ് മതം മാറിയത്? ആരാണ് മതം മാറ്റിയത്? ആരാണ് മതം മാറ്റിയത്? പ്രണയിച്ചാല്‍ മതം മാറ്റണമെന്നുണ്ടോ? മതം മാറിയാല്‍ ലഭിക്കുന്ന നേട്ടമെന്ത് തുടങ്ങി നിരവധി ചോദ്യങ്ങളിലൂടെ കടന്നുപോകുന്ന “കുഞ്ഞിരാമന്‍റെ കുപ്പായം” ജൂൺ 21ന് തിയറ്റേറിലെത്തും. ചിത്രത്തിന് ആറ് ക്ലൈമാക്സുകൾ ഉണ്ടെന്നാണ് അണിയറ സംസാരം.

 

ആരാം എന്‍റര്‍ടൈം മെന്‍റും സെഞ്ച്വറി വിഷ്വല്‍ മീഡിയയും ചേര്‍ന്നൊരുക്കി സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്‍റെ കുപ്പായത്തിൽ തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍, ലിന്‍റാ കുമാര്‍, ഗിരിധര്‍, അശോക് മഹീന്ദ്ര എന്നിവരാണ് പ്രധാന വേഷമിടുന്നത്. പി കെ ഗോപിയുടെ വരികള്‍ക്ക് സിറാജ് സംഗീതം ചെയ്യുന്നു. ഗാനം ആലപിച്ചത് സിതാരാ കൃഷ്ണകുമാര്‍, മഖ്ബൂല്‍ മന്‍സൂര്‍ എന്നിവരാണ്.

 

 

You might also like