“ജൂലൈയിൽ കുഞ്ഞിരാമന്റെ കുപ്പായം റിലീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഒരിക്കലും സിനിമ ചെയ്യില്ല”: സംവിധായകൻ സിദ്ദീഖ് ചേന്ദമംഗല്ലൂര്‍.

0

ജൂലൈ മാസം കുഞ്ഞിരാമന്റെ കുപ്പായം റിലീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഇനി ഒരിക്കലും സിനിമ ചെയ്യില്ലെന്ന് സംവിധായകൻ സിദ്ദീഖ് ചേന്ദമംഗല്ലൂര്‍. മലയാള സിനിമ ഇന്നേവരെ കാണാത്ത വേറിട്ട കഥയാണ് സംവിധായകൻ സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ പ്രേക്ഷകരോട് ചിത്രത്തിലൂടെ പറയുന്നത്. മത പരിവർത്തനം എങ്ങനെ ബാധിക്കുന്നുവെന്ന് ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഇത് ഒരു ഒരു മതത്തേയും ഇകഴ്ത്താനോ പുകഴ്ത്താനോ സിനിമ ഉദ്ദേശിച്ചിട്ടിലെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രത്തിന്റെ റിലീസ് വൈകുന്നതിനെക്കുറിച്ച് സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ പറയുന്നു.

 

ജൂലൈ മാസം കുഞ്ഞിരാമന്റെ കുപ്പായം റിലീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഇനി ഒരിക്കലും സിനിമ ചെയ്യില്ല. സെൻസർ കഴിഞ്ഞ് ഒരു…

Posted by Sidheeque Chennamangallur on Friday, June 21, 2019

 

തലൈവാസല്‍ വിജയ്, സജിത മഠത്തില്‍, മേജര്‍ രവി, അശോക് മഹീന്ദ്ര, പ്രകാശ് പയ്യാനക്കല്‍, സ്വാതി, ദര്‍ശിര, ലിന്റാ കുമാര്‍, ഗിരിധര്‍, ശ്രീരാമന്‍ തുടങ്ങിയവരാണ് സിനിമയ്ക്കായി അണിനിരന്നിട്ടുള്ളത്. ആരാം എന്റര്‍ടൈന്‍മെന്റും സെഞ്ച്വറി വിഷ്വല്‍ മീഡിയ എന്നിവയുടെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. രാജേഷ് രാജുവാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ഹരിപ്രസാദ് കോളേരിയും സിദ്ദീഖ് ചേന്ദമംഗല്ലൂരും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. സ്ഫതര്‍ മര്‍വയാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്. പികെ ഗോപിയുടെ വരികള്‍ക്ക് സിറാജാണ് ഈണമൊരുക്കിയത്. സിതാ ബാലകൃഷ്ണനും ണഖ്ബൂല്‍ മണ്‍സൂറുമാണ് ഗായകര്‍.

 

 

You might also like