ഊമക്കുയില്‍ പാടുമ്പോള്‍ കഴിഞ്ഞു അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം “കുഞ്ഞിരാമന്‍റെ കുപ്പായം”.

0

2014ല്‍ പ്രദർശനത്തിനെത്തിയ ‘ഊമക്കുയില്‍ പാടുമ്പോള്‍’ എന്ന ചിത്രത്തിന് ശേഷം സിദ്ദിഖ് ചേന്ദമംഗലൂർ സംവിധാനം ചെയ്യുന്ന സിനിമയാണ് “കുഞ്ഞിരാമന്റെ കുപ്പായം”. രണ്ട് സംസ്ഥാന അവാര്‍ഡും രണ്ട് ക്രിട്ടിക്‌സ് അവാര്‍ഡും ഉള്‍പ്പടെ 25 ഓളം പുരസ്‌കാരങ്ങള്‍ ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിന് ലഭിച്ചിരുന്നു. അതിന് ശേഷം ഒരു സിനിമ ചെയ്യാന്‍ ഇത്രയും വൈകിയതിന് കാരണം കൃത്യമായ ഒരു കഥ കിട്ടാത്തത് തന്നെയാണ് എന്നാണ് സിദ്ദിഖ് ഒരു മാധ്യമ അഭിമുഖത്തിൽ പറഞ്ഞത്.

 

 

തലൈവാസല്‍ വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന “കുഞ്ഞിരാമന്റെ കുപ്പായം” തമിഴിലും മലയാളത്തിലുമായാണ് റിലീസ് ചെയ്യുന്നത്. ജൂൺ 21നു ചിത്രം കേരളത്തിൽ ഒട്ടാകെ റിലീസ് ചെയ്യും. എന്തിനാണ് മതം മാറിയത്? ആരാണ് മതം മാറ്റിയത്? ആരാണ് മതം മാറ്റിയത്? പ്രണയിച്ചാല്‍ മതം മാറ്റണമെന്നുണ്ടോ? മതം മാറിയാല്‍ ലഭിക്കുന്ന നേട്ടമെന്ത് തുടങ്ങി നിരവധി ചോദ്യങ്ങളിലൂടെ കടന്നുപോകുന്ന സിനിമയാണ് “കുഞ്ഞിരാമന്‍റെ കുപ്പായം”.

 

 

മൂന്ന് വര്‍ഷത്തോളം എടുത്താണ് കുഞ്ഞിരാമന്റെ കുപ്പായം എന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്; ക്യാമറയുടെ പൊസിഷന്‍ പോലും മാര്‍ക്ക് ചെയ്ത് എഴുതിയതുകൊണ്ടാണ് സ്‌ക്രിപ്റ്റിങിന് ഇത്രധികം സമയമെടുത്തത് എന്നും സിദ്ദിഖ് ചേന്ദമംഗലൂർ പറഞ്ഞു.

 

 

ആരാം എന്‍റര്‍ടൈം മെന്‍റും സെഞ്ച്വറി വിഷ്വല്‍ മീഡിയയും ചേര്‍ന്നൊരുക്കിയ കുഞ്ഞിരാമന്‍റെ കുപ്പായത്തിൽ തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍, ലിന്‍റാ കുമാര്‍, ഗിരിധര്‍, അശോക് മഹീന്ദ്ര എന്നിവരാണ് പ്രധാന വേഷമിടുന്നത്. പി കെ ഗോപിയുടെ വരികള്‍ക്ക് സിറാജ് സംഗീതം ചെയ്യുന്നു. ഗാനം ആലപിച്ചത് സിതാരാ കൃഷ്ണകുമാര്‍, മഖ്ബൂല്‍ മന്‍സൂര്‍ എന്നിവരാണ്.

 

You might also like