കുഞ്ഞിരാമന്റെ കുപ്പായത്തിന്റെ പോസ്റ്ററിൽ നിന്ന് ടാഗ് ലൈൻ നീക്കി; റിലീസ് ജൂലൈ 19ന്..

0

 

മതം മാറ്റം മുഖ്യ പ്രമേയമായി അവതരിപ്പിച്ച് സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായം റിലീസ് ജൂലൈ 19 ന്. നേരത്തെ മെയ് 3 ന് റിലീസ് ചെയ്യാനുദ്ദേശിച്ച സിനിമ പിന്നീട് ജൂൺ 21 ലേക്ക് മാറ്റി വെച്ചിരുന്നു. രണ്ട് റിലീസ് തിയ്യതിയും തലേ ദിവസമാണ് മാറ്റിയത്.

 

സിനിമയുടെ പോസ്റ്ററിൽ മതം മാറ്റവും പ്രണയവും തമ്മിൽ എന്താണ് ബന്ധം എന്ന ടാഗ് ലൈൻ ഇന്ന് പുറത്ത് വിട്ട മൂന്ന് പോസ്റ്ററിൽ നിന്നും ഒഴിവാക്കി.എന്നാൽ കുഞ്ഞിരാമൻ മതം മാറി ഇസ്ലാം മതം സ്വീകരിച്ച ചിത്രം പോസ്റ്ററ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

 

 

നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ സിനിമ ഇന്നേവരെ പറയാത്ത കഥയാണ് സംവിധായകൻ സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ പ്രേക്ഷകരോട് ചിത്രത്തിലൂടെ പറയുന്നത്. മത പരിവർത്തനം എങ്ങനെ ബാധിക്കുന്നുവെന്ന് ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ സിനിമ ഒരു മതത്തേയും ഇകഴ്ത്താനോ പുകഴ്ത്താനോ ഉദ്ദേശിച്ചിട്ടിലെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

 

 

തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍ , ലിന്റാ കുമാര്‍, ഗിരിധര്‍, അശോക് മഹീന്ദ്ര, പ്രകാശ് പയ്യാനക്കല്‍, സ്വാതി, ദർശിക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആരാം എന്റര്‍ടൈയ്മെന്റ്, സെഞ്ച്വറി വിഷ്വല്‍ മീഡിയ എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് രാജു നിര്‍വ്വഹിക്കുന്നു. സിദീഖ് ചേന്ദമംഗല്ലൂര്‍, ഹരിപ്രസാദ് കോളേരി എന്നിവര്‍ തിരക്കഥ, സംഭാഷണമെഴുതിയ ചിത്രത്തിന്റെ എഡിറ്റർ സഫ്തർ മർവയാണ്.

 

പി.കെ ഗോപിയുടെ വരികള്‍ക്ക് സിറാജ് സംഗീതം പകരുന്നു. നിസാർ മുഹമ്മദ് പ്രൊഡക്ഷൻ കൺട്രോളറും എ.എസ്.ദിനേശ് പി.ആർ.ഒ യുമാണ്.മഖ്ബൂല്‍ മണ്‍സൂര്‍, സിതാര ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍.
ഷാജി പട്ടിക്കരയുടെ ടീം സിനിമയാണ് കേരളത്തിലും തമിഴ്നാട്ടിലും ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

 

You might also like