“കുഞ്ഞിരാമന്റെ കുപ്പായം” ഈയാഴ്ച എത്തില്ല !! പുതിയ റിലീസ് തിയതി ?!!

0

വൈവിധ്യമാര്‍ന്ന നിരവധി സിനിമകളാണ് ഓരോ ആഴ്ചയിലും പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. അധികമാരും വിഷയമാക്കാത്ത പ്രമേയമായ മതംമാറ്റത്തെ അടിസ്ഥാനമാക്കി ഒരുക്കിയ “കുഞ്ഞിരാമന്റെ കുപ്പായം” ജൂണ്‍ 21ന് തിയേറ്ററുകളിലേക്കെത്തകുമെന്നുള്ള വിവരമായിരുന്നു നേരത്തെ ലഭിച്ചത്. എന്നാല്‍ സിനിമയുടെ റിലീസ് വീണ്ടും നീട്ടിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

 

 

റിലീസ് നീട്ടിയതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. മറ്റ് വിലക്കുകളൊന്നുമില്ലെന്നും സിനിമയുടെ പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കുമെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. മതപരിവര്‍ത്തനത്തെക്കുറിച്ച് ചിത്രത്തില്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഒരു മതത്തേയും അവഹേളിക്കാനോ പുകഴ്ത്താനോ സിനിമ ശ്രമിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

 

 

സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്നു. മെയ് 3ന് എത്തുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. ലോകസഭ തിരഞ്ഞെടുപ്പ് റിസല്‍ട്ട് വരുന്നതിന് മുന്‍പ് സിനിമ റിലീസ് ചെയ്യരുതെന്ന് ചില സംഘടനകള്‍ നിര്‍ദേശിച്ചത് പ്രകാരം റിലീസ് മാറ്റുകയായിരുന്നു. സിനിമയുടെ ടീസറും ഗാനങ്ങളുമൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ റിലീസ് തിയതി ജൂലൈ ആദ്യ വാരം അറിയാം.

 

തലൈവാസല്‍ വിജയ്, സജിത മഠത്തില്‍, മേജര്‍ രവി, അശോക് മഹീന്ദ്ര, പ്രകാശ് പയ്യാനക്കല്‍, സ്വാതി, ദര്‍ശിര, ലിന്റാ കുമാര്‍, ഗിരിധര്‍, ശ്രീരാമന്‍ തുടങ്ങിയവരാണ് സിനിമയ്ക്കായി അണിനിരന്നിട്ടുള്ളത്. ആരാം എന്റര്‍ടൈന്‍മെന്റും സെഞ്ച്വറി വിഷ്വല്‍ മീഡിയ എന്നിവയുടെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. രാജേഷ് രാജുവാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ഹരിപ്രസാദ് കോളേരിയും സിദ്ദീഖ് ചേന്ദമംഗല്ലൂരും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. സ്ഫതര്‍ മര്‍വയാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്. പികെ ഗോപിയുടെ വരികള്‍ക്ക് സിറാജാണ് ഈണമൊരുക്കിയത്. സിതാ ബാലകൃഷ്ണനും ണഖ്ബൂല്‍ മണ്‍സൂറുമാണ് ഗായകര്‍.

 

 

You might also like