
ഡബ്ല്യുസിസി വിവരമില്ലാത്ത മൂവ്മെന്റ്.. അതിനാൽ താത്പര്യമില്ലെന്ന് ലക്ഷ്മി മേനോന്..!!
മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ലക്ഷ്മി മേനോൻ എന്ന നടി തിളങ്ങിയത് തെന്നിത്യൻ സിനിമകളിലാണ്. തെന്നിന്ത്യയിലെ ജനപ്രീയ നടിയാണ് ലക്ഷി മേനോൻ. മികച്ച സഹനടിക്കുള്ള തമിഴ് സർക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ നായികയായി എത്തിയ അവതാരം എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇതാ നടി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് നടി. സിനിമ രംഗത്ത് തന്നെ ചരിത്രമായി മാറിയ വനിതാ സിനിമ കൂട്ടായ്മയെ നടി വിമർശിച്ചതിന്റെ പേരിലാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
സിനിമാ ലോകത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ത്രീകൾക്ക് മാത്രമായി ഒരു സംഘടന, അതാണ് ഡബ്ലൂസിസി അല്ലെങ്കിൽ വിമൺ ഇൻ സിനിമാ കളക്ടീവ്. ഡബ്ലൂസിസിയുടെ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നവരോടൊപ്പം തന്നെ വിമർശിക്കുന്നവരും കുറവല്ല.മലയാള സിനിമയിലെ വനിതാ കൂട്ടായ്മയെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി ലക്ഷ്മി മേനോൻ. വനിതാ കൂട്ടായ്മയോട് തനിക്ക് താൽപര്യമില്ലെന്നാണ് ലക്ഷ്മി മേനോന്റെ അഭിപ്രായം.
സിനിമയിലെ വനിതാ കൂട്ടായ്മ നല്ലതാണ്, പക്ഷെ തനിക്ക് അതിനോട് താൽപര്യമില്ലെന്നാണ് താരം വ്യക്തമാക്കുന്നത്. സ്ത്രീകളുടെ സമത്വം , സ്വാതന്ത്ര്യം എന്നൊക്കെ എല്ലാവരും പറയുന്നുണ്ട്. എന്നാൽ തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നാണ് മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിന് അനുവദിച്ച അഭിമുഖത്തിൽ താരം പറയുന്നത്.ഡബ്ലൂസിസി എന്തോ വിവരമില്ലാത്ത മൂവ്മെന്റാണെന്ന് തോന്നിയെന്നാണ് ലക്ഷ്മി മേനോൻ പറയുന്നത്. അങ്ങനെ തോന്നാൻ എന്താണ് കാരണമെന്ന് ചോദിച്ചാൽ തനിക്കങ്ങനെ തോന്നിയെന്നു മാത്രമാണ് ഉത്തരമെന്ന് താരം പറയുന്നു.
ഇത് തന്റെ മാത്രം അഭിപ്രായമാണ്. ഈ ചോദ്യത്തിൽ വേണമെങ്കിൽ തനിക്ക് ഒഴിഞ്ഞ് മാറാമായിരുന്നു എന്നാൽ അങ്ങനെ ചെയ്താൽ അത് തന്നോട് ചെയ്യുന്ന ചതിയായിരിക്കും. അതുകൊണ്ടാണ് അഭിപ്രായം തുറന്ന് പറഞ്ഞതെന്ന് ലക്ഷ്മി മേനോൻ വ്യക്തമാക്കി.ഡബ്ല്യൂസിസിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ തനിക്കെതിരെ ആരെങ്കിലും പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ തനിക്കൊന്നുമില്ല. അഭിപ്രായം തുറന്ന് പറയുക എന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും ഏത് വിഷയത്തിലാണെങ്കിലും അത് തുറന്ന് പറയുക തന്നെ ചെയ്യുമെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കുന്നു.