ഒരു സ്ത്രീയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ ? ലക്ഷ്മി പ്രിയ പറയുന്നു….

0

Image result for lakshmi priya

 

 

 

 

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി പ്രിയ രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ‘തീരുമാനം’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ് താരം. തന്റെ പുതിയ ചിത്രമായ തീരുമാനമേടുക്കാന്‍ കാരണം നമ്മുടെ സമൂഹത്തിലെ ചില സംഭവങ്ങളാണെന്നു താരം ഒരു ചാനല്‍ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നുമലയാള സിനിമയിലെ സ്ത്രീകൾ ഇപ്പോൾ അഭിനയത്തെ കുറിച്ച് മാത്രമല്ലാതെ സമൂഹത്ത് നടക്കുന്ന മറ്റ് പല കാര്യങ്ങളിലും പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട്. സ്ത്രീകളുടെ മനോവ്യാപാരത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ലക്ഷ്മി പ്രിയ.

 

 

 

 

Image result for lakshmi priya

 

 

 

 

“ഇപ്പോഴത്തെ കാലത്ത് സ്ത്രീകള്‍ ധാരാളം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഈയിടെ നമ്മുടെ നാട്ടില്‍ നടന്ന പല സംഭവങ്ങളും പരിശോധിച്ചു നോക്കിയാല്‍ അറിയാം. ഒരു സ്ത്രീയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. എന്നെ വേദനിപ്പിക്കുന്ന ഒരുപാട് സംഭവങ്ങള്‍ സമീപകാലത്ത് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ അഭിമാനം തോന്നുന്ന അതേ സാഹചര്യത്തില്‍ അപമാനവും തോന്നുന്ന സംഭവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.

 

 

 

 

Related image

 

 

 

രണ്ട് വര്‍ഷം ഞാന്‍ സിനിമയില്‍ നിന്ന് മാറി നിന്നു. എനിക്കൊരു പെണ്‍കുഞ്ഞു പിറന്നു. കുഞ്ഞിന്റെ വളര്‍ച്ച കാണാന്‍ വേണ്ടി ഞാന്‍ ഒരു ഇടവേളയെടുത്തു. അങ്ങനെയിരിക്കെയാണ് തീരുമാനം എന്ന സിനിമ എന്നെ തേടിയെത്തിയത്. ഒരു നടി എന്ന നിലയില്‍ എനിക്ക് സമൂഹത്തിന് വേണ്ടി ഒരു നല്ല സന്ദേശം നല്‍കാന്‍ ഈ ചിത്രത്തിലൂടെ എനിക്ക് സാധിക്കുമെന്ന് തോന്നി.

You might also like