ഹാരിസിന് വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കി ഒടുവിൽ റംസീനയുടെ ഗർഭച്ഛിദ്രം വരെ നടത്തി … മിനിസ്‌ക്രീനിലെ വില്ലത്തി ജീവിതത്തിലും പൈശാചിനിയായി ?

വിവാഹ വാഗ്ദാനം നൽകി സ്വർണ്ണവും പണവും തട്ടിയെടുക്കുകയും അതേ സമയം യുവതിയെ ശാരീരികമായി

0

വിവാഹ വാഗ്ദാനം നൽകി സ്വർണ്ണവും പണവും തട്ടിയെടുക്കുകയും അതേ സമയം യുവതിയെ ശാരീരികമായി ഉപയോഗിക്കുകയും ചെയ്ത ശേഷം കാമുകൻ പിന്മാറിയതോടെയാണ് റംസിന എന്ന സുന്ദരിയായ യുവതി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ നിരവധി വിവാദങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത് .യുവതി ആത്മഹത്യ ചെയ്ത ഈ സംഭവത്തിൽ ഹാരിസിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. തുടർന്നാണ് അറസ്റ്റു രേഖപ്പെടുത്തിയത്.


എന്നാൽ പ്രമുഖ സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർത്താവ് ആസാറിന്റെ സഹോദരനാണ് റംസീനയെ വിവാഹം ചെയ്യാനിരുന്ന ഹാരിസ് എന്നതും വസ്തുതയാണ് ഇപ്പോൾ ലക്ഷ്മിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഈ കുടുംബം ഉന്നയിക്കുന്നത്.

ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ലക്ഷ്മിയാണെന്നും അതേ സമയം റംസീന ഗർഭിണിയായപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭചിത്രം നടത്തിയത് നടി ലക്ഷ്മിയാണെന്നുമാണ് ബന്ധുക്കൾ ഇപ്പോൾ ആരോപിക്കുന്നത്. മിക്കദിവസങ്ങളിലും നടി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൊണ്ടുപോവുകയും ദിവസങ്ങൾ കഴിഞ്ഞതിനുശേഷമാണ് തിരികെ കൊണ്ട് വിട്ടിരുന്നത് എന്നും അവർ പറയുന്നു.


ഈ വ്യാഴാഴ്ചയാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. എന്നാൽ മകളുടെ മരണത്തിനു കാരണം വിവാഹത്തിൽ നിന്നു യുവാവ് പിൻമാറിയതാണെന്നു റംസിയുടെ രക്ഷിതാക്കൾ കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണു പൊലീസ് അന്വേഷണം തുടങ്ങിയത്. ഇരുവരുടെയും ഫോൺ കോൾ രേഖകളും പോലീസ് പരിശോധിച്ചു. മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ റംസിയുടെ മൃതദേഹം കണ്ടത്. ഹാരിസുമായുള്ള റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ തന്നെ വ്യക്തമാക്കിയിരുന്നു. വളയിടൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തിൽ നിന്ന് പിൻമാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.

പലപ്പോഴായി റംസിയയുടെ കുടുംബത്തിൽ നിന്ന് ഇയാൾ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും എന്നാൽ അടുത്തിടെ മറ്റൊരു വിവാഹത്തിനു തയാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാർ ഇപ്പോൾ ആരോപിക്കുന്നു. റംസി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹാരിസിന്റെ അമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വന്നിരുന്നു. ഹാരിസിനൊപ്പം ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ പോകുമെന്ന് റംസി പറയുന്നത് സംഭാഷണങ്ങളിൽ വളരേ വ്യക്തമായിരുന്നു.

You might also like