
പൃഥ്വിരാജ്- ഇന്ദ്രജിത്ത്-ഫഹദ് ഒന്നിക്കുന്നു !!!

അടുത്ത സൂപ്പർഹിറ്റ് ചിത്രത്തിനായി ലിജോ ജോസ് ഒരുങ്ങിക്കഴിഞ്ഞു. മലയാള സിനിമയിലെ സൂപ്പർ താരങ്ങളെ വച്ചാണ് ലിജോ ഇത്തവണ എത്തുന്നത്. ആദ്യ ചിത്രം മുതൽ അവസാന ചിത്രമായ ഈ.മ.യൗ വരെ തന്റെ മികവ് ഉയർത്തിക്കാണിച്ച സംവിധായകനാണ് ലിജോ. സിറ്റി ഒഫ് ഗോഡ്, ഡബിൾ ബാരൽ എന്നീ ചിത്രങ്ങൾക്കു ശേഷം പൃഥ്വിരാജ്- ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആന്റി ക്രൈസ്റ്റ് എത്തുകയാണ്. ഇവരെ കൂടാതെ മലയാള സിഎൻമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാന്റുള്ള നടൻ ഫഹദ് ഫാസിലും ലിജോയുടെ സിഎൻമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

മുൻപ് ബഡ്ജറ്റ് വിഷയത്തിന്റെ പേരിൽ ഒഴിവാക്കപ്പെട്ട ലിജോ ചിത്രമായിരുന്നു ആന്റിക്രൈസ്റ്റ്. ചിത്രം വീണ്ടും ഒരുക്കുവാൻ ലിജോ തയ്യാറെടുക്കുന്നു എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തും.ചിത്രം ആദ്യം അന്നൊൻസ് ചെയ്തപോളും ഇവർ തന്നെയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇരുന്നത്.ഈ ചിത്രം ഒഴിവാക്കിയായിരുന്നു ലിജോ ഡബിൾ ബാരൽ ഒരുക്കിയത്.ഈ.മാ.യൗവിന്റെ തിരക്കഥ ഒരുക്കിയ പി .എഫ് മാത്യൂസ് തന്നെയാണ് ഇതിന്റെയും തിരക്കഥ ഒരുക്കുന്നത്. മറ്റ് വിവരങ്ങൾ ഉടൻ പുറത്ത് വരും.

അഭിനന്ദൻ രാമാനുജം കാമറ കൈകാര്യം ചെയ്യുന്നു. എസ്.ജെ.എം എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സിബി തോട്ടപ്പുറം, ജോബി മുണ്ടമറ്റം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ളയാണ്.എഡിറ്റിംഗ് മനോജും രംഗനാഥ് സൗണ്ട് ഡിസൈനിംഗും ഒരുക്കുന്നു. നിലവിൽ വിനായകൻ, ആന്റണി വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജെല്ലിക്കെട്ട് ഒരുക്കുകയാണ് ലിജോ. അതിനു ശേഷമായിരിക്കും ആന്റിക്രൈസ്റ്റിന്റെ ജോലികളിൽ പ്രവേശിക്കുക.