100 കോടിയോ അല്ലെങ്കില്‍ 1000 കോടിയോ മുടക്കിയെന്നു പറഞ്ഞല്ല സിനിമ വില്‍ക്കേണ്ടത് : ലിജോ ജോസ് പല്ലിശ്ശേരി

0
മലയാള സിനിമയുടെ നാളെത്തെ പ്രതീക്ഷയാണ് ലിജോ ജോസ് പല്ലിശ്ശേരിയെന്ന സംവിധായകൻ. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത പരീക്ഷണ വഴികളിലൂടെ ജനകീയ സിനിമകളുടെ പുതിയ സൂത്രവാക്യം കണ്ടെത്തിയ സംവിധായകനാണ് ലിജോ ജോസ് പല്ലിശ്ശേരി. നായകൻ മുതൽ ഈ മ യൗ വരെ എത്തിനിൽക്കുന്ന ഈ സംവിധായകന്റെ എല്ലാ കഥാപത്രങ്ങൾ മികച്ചതാണ്. സിനിമയുടെ മൂല്യം നിശ്ചയിക്കുന്നത് ചിത്രീകരണത്തിന്റെ ബജറ്റ് നോക്കിയായിരിക്കരുതെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലിജോ ജോസ് പല്ലിശ്ശേരി തുറന്നുപറഞ്ഞത്.
100 കോടിയോ അല്ലെങ്കില്‍ 1000 കോടിയോ മുടക്കിയെന്നു പറഞ്ഞല്ല സിനിമ വില്‍ക്കേണ്ടതെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രത്തിന്റെ ആശയം നോക്കി എന്ത് സന്ദേശം നല്‍കുന്നു എന്നതനുസരിച്ചാകണം സിനിമയുടെ മൂല്യം നിശ്ചയിക്കുന്നത്.സിനിമകള്‍ ചെറുതാവണം എന്നൊരു വാദം എനിക്കില്ല. കഥ പറയാന്‍ ആവശ്യമായത് നമ്മള്‍ ഉപയോഗിക്കണം. വലിയൊരു സംഭവവിവരണം ആണെങ്കില്‍ അതിന് ആവശ്യമായിവരുന്ന ബജറ്റ് ഉപയോഗിക്കണം. സിനിമയുടെ മൂല്യം നിശ്ചയിക്കുന്നതില്‍ ബജറ്റിന് പങ്കുണ്ടാവരുത്.
സിനിമ ചെറുതെന്നോ വലുതെന്നോ ഇല്ല , ഒരു സിനിമക്ക് എന്തൊക്കെ ആവശ്യമുണ്ട് അത് കണ്ടെത്തുക എന്നതുമാത്രമേ ഉള്ളു . അല്ലാതെ കൂടുതൽ പണം മുടക്കി സിനിമ ചെയ്യുന്നതിൽ ഒരു അർത്ഥവുമില്ല . ഈ മ യൗ  എന്ന ചിത്രത്തിൽ ഒരു വിടും അതിന്റെ ചുറ്റുപാടുമാണ് അതുകൊണ്ട് അതിനുള്ള ബജറ്റ് നമ്മൾ ഉപയോഗിച്ചാൽ മതി. എന്നാൽ അങ്കമാലി ഡയറീസിന് നമുക്ക് അങ്ങനെ ചുറ്റുപാടല്ല അതുകൊണ്ട് തന്നെ മറ്റൊരു ബജറ്റാണ് ഉപയോഗിക്കേണ്ടത്. സിനിമക്ക് എത്ര പണം ഇറക്കി എന്ന അടിസ്ഥാനത്തിൽ ആവരുതെന്ന് ലിജോ പറയുന്നു.
2011 നായകൻ മുതൽ 2018 ഈ മ യൗ  വരെ എത്തി നിൽക്കുകയാണ് ലിജോ പല്ലിശ്ശേരിയുടെ സിനിമകൾ.അടുത്തതായി ജെല്ലിക്കെട്ടാണ് ഒരുങ്ങികൊണ്ടിയിരിക്കുന്നത്. ഇത്തവണത്തെ ഗോവ  ചലചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് ലിജോ ജോസിനാണ്  ലഭിച്ചത്.
You might also like