
ഇത്തവണത്തെ താരവോട്ടുകൾ കാണാം…..
പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ രേഖപ്പെടുത്തി പ്രമുഖ താരങ്ങള്‍. സംസ്ഥാനത്തെ പല ബൂത്തുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ സിനിമാ താരങ്ങളും വോട്ട് രേഖപ്പെടുത്തി. മോഹന്‍ലാല്‍, മമ്മൂട്ടി, ഇന്നസെന്റ്, സുരേഷ് ഗോപി, ടൊവിനോ തോമസ്, അജു വര്‍ഗീസ്, അപര്‍ണ്ണാ ബാലമുരളി, ഗോവിന്ദ് പത്മ സൂര്യ, ലെന, എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
https://www.instagram.com/p/Bwllha8HmOg/?utm_source=ig_embed&utm_campaign=embed_locale_control
ഇവരെ കൂടാതെ, ഉണ്ണി മുകുന്ദന്, സയനോര, ജോത്സന, അന്ന രേഷ്മ, ഭാമ, ലെന, ധര്മ്മജന് ബോള്‍ഗാട്ടി, സരയു തുടങ്ങിയവരും വോട്ടുകള്‍ രേഖപ്പെടുത്തി. നേമം മണ്ഡലത്തിലെ മുടവന്മുകളിലെ ബൂത്തിലാണ് മോഹന്‍ലാല്‍ വോട്ട് ചെയ്യാനെത്തിയത്.
#Elections2019 pic.twitter.com/VmPD36wInj
— Mohanlal (@Mohanlal) April 23, 2019
സഹോദരന് മധു വാര്യര്‍ക്കും അമ്മയ്ക്കുമൊപ്പമെത്തിയാണ് മഞ്ജു വാര്യര്‍ വോട്ട് രേഖപ്പെടുത്തിയത്.
കൊച്ചിയിലായിരുന്ന മോഹന്‍ലാല്‍ സുഹൃത്തായ സനല്‍കുമാറിനൊപ്പം രാവിലെ തിരുവനന്തപുരത്തെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
https://www.instagram.com/p/BwlNMjEAxTL/?utm_source=ig_embed&utm_campaign=embed_locale_control
ടൊവിനോ തോമസ് തന്റെ കന്നിവോട്ടാണ് ഇത്തവണ രേഖപ്പെടുത്തിയത്. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വച്ചത്.