ബോക്സ് ഓഫീസിനും “ലൂക്ക”യോട് പ്രണയം. മൂന്നാം വാരം നൂറിൽ പരം തിയ്യേറ്ററുകയിൽ..

0

 

നൂറ്റിയമ്പതിയൊന്നു തിയേറ്ററുകളിൽ റിലീസ് ചെയ്ത ടോവിനോ തോമസ് ചിത്രം “ലൂക്ക” മൂന്നാം വാരം പിന്നീടുമ്പോൾ നൂറ്റിയഞ്ചോളം തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനവിജയം തുടരുകയാണ്. കഴിഞ്ഞ ആഴ്ചകളിൽ നിരവധി റിലീസുകൾ ഉണ്ടായിട്ടും മികച്ച പ്രതികരണം കാരണം “ലൂക്ക”യുടെ വിജയയാത്ര തുടരുന്നു. മായാനദിക്ക് ശേഷം യുവാക്കള്‍ ഏറ്റെടുത്ത ടോവിനോയുടെ മറ്റൊരു പ്രണയചിത്രമാണ് ലൂക്ക.

 

 

പ്രണയവും നിഗൂഢതയും നിറച്ചാണ് നവാഗതനായ സംവിധായകൻ അരുൺ ബോസ് ‘ലൂക്ക’ പ്രേക്ഷകർക്കായി ഒരുക്കിയത്. സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടോവിനോയുടെ നായികയാകുന്നത് അഹാന കൃഷ്ണയാണ്. മൃദുല്‍ ജോര്‍ജ്ജ് തിരക്കഥയെഴുതുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്.

 

You might also like