
‘ലൂക്ക’യിൽ അഹാനക്കൊപ്പം അനിയത്തിയും !!!
മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ടോവിനോ – അഹാനകൃഷ്ണ ഒന്നിക്കുന്ന ചിത്രം “ലൂക്ക” . അരുൺ ബോസ് ആണ് ചിത്രത്തിൻ്റെ സംവിധായകൻ. മൃദുൽ ജോർജ്ജ്, അരുൺ ബോസ് എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിൽ നടി അഹാനയുടെ അനിയത്തിയായ ഹൻസിക കൃഷ്ണയും അഭിനയിക്കുന്നുണ്ട്. ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു രംഗത്തിൽ ഹൻസികയുടെ രംഗവുമുണ്ടായിരുന്നു. അഹാനയുടെ കുട്ടിക്കാലമാണോ ചിത്രത്തിൽ അഹാന അവതരിപ്പിക്കുന്നത് എന്നാണ് സിനിമാ പ്രേമികൾ ചോദിക്കുന്നത്. അതറിയണമെങ്കിൽ ചിത്രം തീയേറ്ററുകളിൽ പോയി കാണണമെന്നാണ് അഹാന പറയുന്നത്.
ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്സന്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്, ശ്രീകാന്ത് മുരളി, രാഘവന്, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണു.
ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സൂരജ് എസ്. കുറുപ്പ് ലൂക്കയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നു. ഈ ചിത്രത്തിലെ ആദ്യ ഗാനം ജൂണ്‍ 9നു റിലീസ് ആവുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട സോംഗ് ടീസറിലൂടെയാണു ഗാനം ജൂണ്‍ 9നു റിലീസ് ചെയ്യുന്ന കാര്യം അറിയിച്ചിരിക്കുന്നത്. മനു മഞ്ജിത്ത് രചന നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നന്ദഗോപന്, അഞ്ജു ജോസഫ്, നീതു, സൂരജ് എസ്. കുറുപ്പ് എന്നിവരാണ്.സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്യുന്ന ലൂക്ക ജൂണ്‍ 28ന് റിലീസ് ആവും.