
‘ലൂക്ക’യിൽ ഹെവിലുക്കിൽ ടോവിനോ തോമസ് !!!
ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ലൂക്ക’യുടെ പുതിയ സ്റ്റീൽസ് പുറത്തിറങ്ങി. നവാഗതനായ അരുണ്‍ ബോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ശില്പിയും കലാകാരനുമായ ലൂക്ക എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
അഹാന കൃഷ്ണ നായികയായെത്തുന്നത്. സ്റ്റുഡിയോ സ്റ്റോറീസ് തോട്സ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിന്റോ തോമസ് , പ്രിന്‍സ് ഹുസൈന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലൂക്കയിൽ ഇതുവരെ കാണാത്ത ഹെവിലുക്കിലാണ് ടോവിനോ എത്തിയിരിക്കുന്നത്.
അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രം ജൂൺ 28നു പ്രദർശനത്തിനെത്തും.