ടോവിനോ ഹീറോ !!! ലൂക്കക്കായുള്ള കാത്തിരിപ്പിൽ ആരാധകർ.

0

 

 

യുവനിരയിലെ ഏറ്റവും ശ്രദ്ധേയ സാന്നിദ്ധ്യം ടോവിനോ തോമസ് നവാഗത സംവിധായകന്‍ അരുണ്‍ ബോസിനൊപ്പം ചേരുന്ന ലൂക്കക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ . ചിത്രത്തിലെ ടോവിനോയുടെ ലൂക്ക് എല്ലാം ആരാധകരിൽ ആകാംഷ നിറച്ചിട്ടുണ്ട്.

 

Image result for ലൂക്കയിലെ ടോവിനോ

 

 

ചിത്രത്തിൽ ഒരു ശിൽപിയായാണ് ടോവിനോ വേഷമിടുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രതീക്ഷ. ചാർളിയിലെ ദുൽഖറിനെ ഹൃദയത്തോട് ചേർത്തുവച്ച മലയാളികൾക്ക് ഏറെ പ്രതീക്ഷയാണ് ലൂക്കയിലെ ടോവിനോയുടെ ഓരോ ചിത്രങ്ങളും നൽകുന്നത്.ടൊവിനോ അഹാന കൃഷ്ണകുമാർ ജോഡികൾ ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നുവെന്ന് പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ഒന്നിക്കുന്ന ചിത്രവും ആരാധകരെ കൂടുതൽ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.

 

 

Image result for ലൂക്കയിലെ ടോവിനോ

 

സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടോവിനോയുടെ നായികയാകുന്നത് അഹാന കൃഷ്ണയാണ്. മൃദുല്‍ ജോര്‍ജ്ജ് തിരക്കഥയെഴുതുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്.

 

 

Image result for ലൂക്കയിലെ ടോവിനോ

 

ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സൂരജ് എസ് കുറുപ്പാണു ലൂക്കയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്യുന്ന ലൂക്ക ജൂണ്‍ 28നാണ് തിയേറ്ററുകളിലെത്തുന്നത്.

You might also like