
സകല റെക്കോർഡുകളും തകർത്ത് “ലൂസിഫർ” നൂറിന്റെ തിളക്കത്തിൽ !!!!
മലയാള സിനിമയിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങി മോഹൻലാൽ ചിത്രം ലൂസിഫർ. ബോക്സ് ഓഫിസിൽ തലയെടുപ്പോടെ നിൽക്കുന്ന ചിത്രം നൂറു ദിനങ്ങൾ പിന്നിട്ടിരിക്കുന്നു. മലയാള സിനിമയുടെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞാണ് ലൂസിഫറിന്റെ മുന്നോട്ടുള്ള യാത്ര. ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ‘ലൂസിഫർ’ 200 കോടി രൂപയുടെ ബിസിനസ്സ് സ്വന്തമാക്കി ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളചിത്രം എന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു.
മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രമായാണ് മലയാളസിനിമാലോകം ലൂസിഫറിനെ നോക്കി കാണുന്നത്. മലയാളത്തിൽ നിന്നും പുലി മുരുകനു ശേഷം നൂറുകോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രം എന്ന വിശേഷണവും ലൂസിഫർ സ്വന്തമാക്കിയിരുന്നു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫർ’ എട്ട് ദിവസംകൊണ്ട് നൂറ് കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയാണ് ആദ്യം റെക്കോർഡ് ഇട്ടത്. അത്രയും ചുരുങ്ങിയ കാലയളവു കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യത്തെ മലയാളചിത്രമായി മാറുകയായിരുന്നു ‘ലൂസിഫർ’.
ലൂസിഫർ’ അതിന്റെ വിജയഗാഥ തുടരുമ്പോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനു വേണ്ടിയാണ്. മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ മാസം മോഹൻലാലിന്റെ കൊച്ചി തേവരയിലുള്ള വസതിയിൽ വെച്ച് ‘ലൂസിഫർ’ നടത്തിയിരുന്നു. ‘എമ്പുരാൻ’എന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര് എന്ന് പ്രഖ്യാപിച്ചത് സംവിധായകൻ പൃഥ്വിരാജ് ആണ്. 2020 രണ്ടാം രണ്ടാം പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.